Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഴീക്കോട്​...

അഴീക്കോട്​ കടൽക്ഷോഭത്തെത്തുടർന്ന്​ പ്രകമ്പനം; വീടുകൾക്ക്​ വിള്ളൽ

text_fields
bookmark_border
10.11 അഴീക്കോട്: കടൽക്ഷോഭത്തെത്തുടർന്നുള്ള പ്രകമ്പനത്തി​െൻറ ആഘാതത്തിൽ തീരദേശത്ത് നിരവധി വീടുകൾക്ക് വിള്ളൽ. അഴീക്കോട് സൂനാമി കോളനിക്ക് വടക്കുവശം ഇടിയൻചാൽകര ഭാഗത്താണ് വീടുകൾക്ക് വിള്ളൽ വീണത്. കാരേക്കാട്ട് അജീഷ്, മാപ്പിളക്കുളത്ത് സാജിദ്, അമ്പലത്തുവീട്ടിൽ അബു, കല്ലിങ്കൽ സക്കീർ, കല്ലിങ്കൽ റാഫി, വളവത്ത് സന്തോഷ്, തെക്കിനേടത്ത് നാസർ, കാരേക്കാട്ട് നന്ദനൻ എന്നിവരുടേത് ഉൾപ്പെടെ ഇരുപതോളം വീടുകൾക്കാണ് വിള്ളൽ വീണത്.രണ്ടു ദിവസമായി കടൽക്ഷോഭം തുടരുന്ന ഇവിടെ കടൽഭിത്തിയില്ലാത്ത ഭാഗങ്ങളിൽ കടൽവെള്ളം കരയിലേക്ക് കയറുന്നുണ്ട്. കടൽക്ഷോഭം ആരംഭിച്ചതു മുതൽ ചെറിയ തോതിൽ പ്രകമ്പനം അനുഭവപ്പെട്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം മുതൽ ഇത് ശക്തമായതോടെയാണ് വീടുകൾക്ക് കേടുപാട് സംഭവിച്ചത്. തീരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വില്ലേജ് ഓഫിസറും തീരദേശ പൊലീസും സ്ഥലം സന്ദർശിച്ചു. തീരത്തു നിന്ന് 50 മീറ്ററോളം മാറി തീരദേശ റോഡി​െൻറ കിഴക്കുഭാഗത്ത് വരെ പ്രകമ്പനം അനുഭവപ്പെട്ടതായി വാർഡംഗം കെ.എം. സാദത്ത് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS
Next Story