Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത: അന്ത്യശാസന...

ദേശീയപാത: അന്ത്യശാസന സമയപരിധി കഴിഞ്ഞു; ഇനിയെന്ത്​

text_fields
bookmark_border
മണ്ണുത്തി: പത്തുദിവസത്തിനകം മണ്ണുത്തി ദേശീയപാത പൂർണമായും ഗതാഗത യോഗ്യമാക്കുമെന്ന് കരാർ കമ്പനി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് നൽകിയ വാക്ക് പാഴായി. വാക്കുകൊടുത്ത ബുധനാഴ്ച കഴിഞ്ഞിട്ടും മണ്ണുത്തി ദേശീയപാതയിൽ ടാറിങ് പൂർണമായിട്ടില്ല. മന്ത്രിയുടെ അന്ത്യശാസനക്ക് പുല്ലുവിലയാണ് കരാർ കമ്പനി നൽകിയത്. മണ്ണുത്തി, മുളയം റോഡ്, പീച്ചി റോഡ് ജങ്ഷനില്‍ ഒരു ഭാഗം, വഴുക്കുംപാറയില്‍ ഒരു കിലോമീറ്ററോളം ദൂരം എന്നിവിടങ്ങളില്‍ ടാറിങ് പൂര്‍ത്തിയായില്ല. പൂർത്തിയായിടങ്ങളിൽ സര്‍ഫസ് ടാറിങ്ങും െചയ്തിട്ടില്ല. മഴക്കു ശേഷമേ ഇത് നടക്കാൻ സാധ്യതയുള്ളൂവെന്നാണ് സൂചന. അതേസമയം, ടാറിങ് 80 ശതമാനം കഴിഞ്ഞതോടെ കുരുക്കിനും പൊടിശല്യത്തിനും ഏറെ ആശ്വാസമുണ്ട്. അതിനിടെ ഇടദിവസങ്ങളിലുണ്ടായ മഴ പണിക്ക് തടസ്സം സൃഷ്ടിച്ചു. കുതിരാന്‍ റോഡ് തകര്‍ന്നിട്ടും ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും തിരിഞ്ഞുനോക്കാത്തതിനെ തുടര്‍ന്ന് ജനം സമരം തുടങ്ങിയതോടെയാണ് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ കുതിരാന്‍ സന്ദര്‍ശിച്ച് ഒക്ടബോര്‍ പത്തിനകം ടാറിങ് പൂര്‍ത്തിയാക്കണമെന്ന് അന്ത്യശാസനം നല്‍കിയത്. പണി തീർത്തില്ലെങ്കിൽ കർശന നടപടിക്ക് സർക്കാർ മടിക്കില്ലെന്നും അന്ന് മന്ത്രി പറഞ്ഞിരുന്നു. കുതിരാന്‍ കയറ്റത്തില്‍ പോലും റോഡി​െൻറ വശങ്ങളില്‍ മണ്ണിടാതെ വളരെ ഉയര്‍ത്തി ടാറിങ് നടത്തിയത് അപകടസാധ്യത വർധിപ്പിച്ചിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story