Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightPLACE in...

PLACE in P9+++ആത്​മഹത്യ തടയാനും യു​.കെയിൽ മന്ത്രി

text_fields
bookmark_border
ലണ്ടൻ: ലോകത്ത് ആദ്യമായി, ആത്മഹത്യ തടയാൻ മന്ത്രിയെ നിയമിച്ച് ബ്രിട്ടൻ. പ്രതിവർഷം 4500 പേർ ആത്മഹത്യ ചെയ്യുന്ന ഇംഗ്ലണ്ടിൽ സർക്കാർ തലത്തിൽ ബോധവത്കരണം അനിവാര്യമെന്നു കണ്ടാണ് മാനസികാരോഗ്യ ദിനത്തിൽ ജാക്കി ഡോയ്ൽ പ്രൈസിന് ചുമതല നൽകിയത്. സ്വകാര്യമായി വ്യക്തികൾ അനുഭവിക്കുന്ന ആകുലതകളും അസ്വസ്ഥതകളും തിരിച്ചറിഞ്ഞ് നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ശൈശവം മുതൽ മാനസികാരോഗ്യം പകർന്നുനൽകാനും മന്ത്രാലയം ശ്രദ്ധിക്കും. മാനസികാരോഗ്യ, അസമത്വ-ആത്മഹത്യ പ്രതിരോധ മന്ത്രാലയം എന്നാണ് ജാക്കി ഡോയ്ൽ പ്രൈസി​െൻറ വകുപ്പിന് പേരിട്ടത്. ബ്രിട്ടനിൽ 45 വയസ്സിൽ താഴെയുള്ളവരുടെ മരണത്തിൽ ആത്മഹത്യ പ്രധാന കാരണങ്ങളിലൊന്നാണ്.
Show Full Article
TAGS:LOCAL NEWS 
Next Story