Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയം: ധനസഹായം...

പ്രളയം: ധനസഹായം ലഭിക്കാത്തവർ പ്രതിഷേധിച്ചു

text_fields
bookmark_border
തൃശൂർ: അരിമ്പൂർ പഞ്ചായത്തിലെ നാല് വില്ലേജ് ഒാഫിസുകളുടെ പരിധിയിൽ പ്രളയ ദുരിതാശ്വാസ തുക 10,000 രൂപ ലഭിക്കാത്ത 75ഒാളം കുടുംബങ്ങളിലെയും രണ്ടാം ഗഡു കിട്ടാത്ത നൂറോളം പേരും മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഒാഫിസിനു മുന്നിലും പരക്കാട് വില്ലേജ് ഒാഫിസിനു മുന്നിലും പ്രതിഷേധ കൂട്ടായ്മ നടത്തി. കലക്ടർ, തഹസിൽദാർമാർ, വില്ലേജ് ഒാഫിസർമാർ എന്നിവർക്ക് നിവേദനവും നൽകി. മണ്ഡലം പ്രസിഡൻറ് പി.എ. ജോസ് അധ്യക്ഷത വഹിച്ചു. സി.എൽ. ജോൺസൺ, ജെൻസൻ ജെയിംസ്, പി. വിദ്യാധരൻ, എൻ.വി. ആൻറണി, കെ.വി. സുരേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ സി. ശിൽപ, സുധ സദാനന്ദൻ, ദലിത് കോൺഗ്രസ് ജില്ല സെക്രട്ടറി എ.സി. ശ്രീധരൻ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story