Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുന്നംകുളം ക്ലീൻ...

കുന്നംകുളം ക്ലീൻ നഗരമാകുന്നു

text_fields
bookmark_border
കുന്നംകുളം: നഗരത്തി​െൻറ സമഗ്ര ശുചീകരണം ലക്ഷ്യമിട്ട് നഗരസഭയുടെ നേതൃത്വത്തിൽ സീറോ വേസ്റ്റ് പദ്ധതി ഒരുങ്ങുന്നു. കുറുക്കൻപാറ പദ്ധതി വിജയം കണ്ടതിന് പിന്നാലെയാണ് നഗര മാലിന്യ സംസ്‌കരണത്തില്‍ വൻ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന സീറോ വേസ്റ്റ് പദ്ധതിക്ക് നഗരസഭ രൂപം നല്‍കിയത്. കച്ചവട സ്ഥാപനങ്ങളും ചന്തകളും പുറന്തള്ളുന്ന മാലിന്യം സംസ്‌കരിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി നഗരത്തി​െൻറ പല ഭാഗങ്ങളിലുമുള്ള മാലിന്യം നീക്കി. മത്സ്യ-പച്ചക്കറി ചന്തകളും ഇവയോടു ചേര്‍ന്നുള്ള കാനകളും റോഡുകളും വൃത്തിയാക്കി. ഒഴിഞ്ഞ ഇടങ്ങളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ രാപകല്‍ ഭേദമന്യേ സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. അഞ്ച് പേരടങ്ങുന്ന നാല് സ്‌ക്വാഡുകളാണ് കുന്നംകുളം നഗരത്തിലും നഗര പ്രാന്തങ്ങളിലും നിരീക്ഷണം നടത്തുക. പതിവായി മാലിന്യം തള്ളുന്ന ആര്‍ത്താറ്റ്, ഭാവന റോഡ്്, തുറക്കുളം മാര്‍ക്കറ്റ് റോഡ്, യേശുദാസ് റോഡ് എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കി. നഗരത്തി​െൻറ പരിസര പ്രദേശത്ത് മാലിന്യം തള്ളുന്നവരില്‍നിന്ന് 500 മുതല്‍ 25,000 രൂപ വരെ പിഴ ഈടാക്കും. മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനൊപ്പം അവരെക്കൊണ്ട് മാലിന്യം തിരിച്ചെടുപ്പിക്കും. ഉറവിട മാലിന്യസംസ്‌കരണ സംവിധാനം ഒരുക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കിത്തുടങ്ങി. മാലിന്യം തള്ളിയ സംഭവവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 14 മുതല്‍ ഒക്ടോബര്‍ നാല് വരെ 146 കേസുകള്‍ രജിസ്റ്റർ ചെയ്തു. 80,000 രൂപ പിഴ ഇൗടാക്കി. ഒരു ലക്ഷം രൂപ പിഴ ചുമത്തി. മാലിന്യം സംസ്‌കരണത്തിന് കുറഞ്ഞ വിലയില്‍ ബയോ ബിന്നുകള്‍ നല്‍കാൻ സംവിധാനം നഗരസഭ ഒരുക്കിയിട്ടുണ്ട്. 2,500 രൂപ വില വരുന്ന ബയോ ബിന്നുകള്‍ക്ക് 500 രൂപയാണ് ഈടാക്കുന്നത്. കച്ചവട സ്ഥാപനങ്ങളില്‍നിന്നുള്ള പ്ലാസ്റ്റിക് ഉള്‍പ്പടെ അജൈവ മാലിന്യം ശേഖരിക്കാൻ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹരിത കര്‍മ്മ സേനയെ നിയോഗിച്ചു. അഴുകുന്ന മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കും. അഴുകാത്തവ കഴുകി വൃത്തിയാക്കി ഹരിത കര്‍മ്മ സേനക്ക് കൈമാറാം. ഇതുവഴി സമ്പൂര്‍ണ ഉറവിട മാലിന്യ സംസ്‌കരണം നടപ്പാക്കുകയാണ് ലക്ഷ്യം. പദ്ധതി രൂപവത്കരിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴേക്കും നഗരത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളും മാലിന്യമുക്തമായതായി നഗരസഭ അവകാശപ്പെട്ടു. നഗരസഭ സെക്രട്ടറി കെ.കെ. മനോജി​െൻറ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗം ജീവനക്കാരാണ് പദ്ധതിക്കായി യത്നിക്കുന്നത്. 'സ്വന്തം മാലിന്യം സ്വന്തം ഉത്തരവാദിത്തം'എന്ന മുദ്രാവാക്യത്തോടെയാണ് സീറോ വേസ്റ്റ് പദ്ധതി പ്രവര്‍ത്തനം പുരോഗമിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story