Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുട്ടിക്കലിൽ മൊബൈൽ...

മുട്ടിക്കലിൽ മൊബൈൽ ടവർ; പ്രത്യേക ഗ്രാമസഭ വിളിക്കും

text_fields
bookmark_border
എരുമപ്പെട്ടി: എട്ടാം വാർഡിലെ മുട്ടിക്കലിൽ മൊബൈൽ ടവർ നിർമാണവുമായി ബന്ധപ്പെട്ട് പ്രത്യേക ഗ്രാമസഭ വിളിക്കണമെന്ന ജനകീയ സമര സമിതിയുടെ ആവശ്യം പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചു. ഒക്ടോബർ14ന് ഗ്രാമസഭ ചേരും. ടവർ നിർമാണത്തിന് അനുവദം നൽകിയ പഞ്ചായത്ത് സെക്രട്ടറിയെ യോഗത്തിൽ പങ്കെടുപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷമായ സി.പി.എം അംഗങ്ങൾ ഭരണസമിതി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി കുത്തിയിരിപ്പ് സമരം നടത്തി. കുറ്റക്കാരനായ പഞ്ചായത്ത് സെക്രട്ടറിയെ സംരക്ഷിക്കാനാണ് പഞ്ചായത്ത് പ്രസിഡൻറ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. കെ.വി. രാജശേഖരൻ, റീന ജോസ്, വി.സി. ബിനോജ്, റോസി പോൾ, പ്രസീദ ശശിധരൻ, സുദിനി ദാസൻ കുത്തിയിരിപ്പ് സമരത്തിൽ എന്നിവർ പങ്കെടുത്തു. ഗ്രാമസഭയിൽ സെക്രട്ടറിയെ പങ്കെടുപ്പിക്കണമെന്ന കീഴ്വഴക്കമില്ലെന്ന് പ്രസിഡൻറ് മീന ശലമോൻ പറഞ്ഞു. ഇടതുപക്ഷത്തി​െൻറ രാഷ്ട്രീയ പ്രേരിതമായ പ്രതിഷേധം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ജനങ്ങൾ ഇത് തിരിച്ചറിയണമെന്നും അവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജനവാസ കേന്ദ്രത്തിൽ മൊബൈൽ ടവർ നിർമാണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജനകീയസമരസമിതി നടത്തുന്ന അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തേക്ക് കടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story