Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗതാഗതനിയന്ത്രണം

ഗതാഗതനിയന്ത്രണം

text_fields
bookmark_border
തൃശൂർ: പാറേമക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിൽ നിന്നും ബുധനാഴ്ച രാവിലെ ആരംഭിക്കുന്ന നാമജപഘോഷയാത്രവേളകളിലും നടുവിലാലിൽ നടക്കുന്ന റോഡ് ഉപരോധസമയത്തും, വൈകീട്ട് അഞ്ചിന് ബി.ജെ.പിയുടെ നേതൃത്വത്തിൽ സ്വരാജ് റൗണ്ട് ചുറ്റി നടക്കുന്ന നാമജപ ഘോഷയാത്ര സമയത്തും നഗരത്തിലും പരിസരത്തും ഗതാഗത നിയന്ത്രണം ഉണ്ടാകും. രാവിലെയും വൈകീട്ടും ബസ് ഉൾപ്പെടെ വലിയ വാഹനങ്ങൾക്ക് സ്വരാജ് റൗണ്ടിൽ പ്രവേശിക്കാൻ നിയന്ത്രണം എർപ്പെടുത്തിയതായും റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിങ് നിയന്ത്രണം ഉള്ളതായും പൊലീസ് അസി. കമീഷണർ അറിയിച്ചു. പൂർവ വിദ്യർഥി സംഗമം തൃശൂർ: വിമലകോളജ് ഇംഗ്ലീഷ് വിഭാഗത്തി​െൻറ നേതൃത്വത്തിൽ പൂർവ വിദ്യാർഥി സംഗമം13 ന് ശനിയാഴ്ച 12 ന് സിൽവർ ജൂബിലി സെമിനാർ ഹാളിൽ വെച്ച് നടക്കും
Show Full Article
TAGS:LOCAL NEWS 
Next Story