Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിധവയുടെ ആധാരം...

വിധവയുടെ ആധാരം കൈവശപ്പെടുത്തി ലക്ഷങ്ങൾ ലോണെടുത്തു

text_fields
bookmark_border
പട്ടിക്കാട്: പരിചയക്കാരൻ ആധാരം കൈവശപ്പെടുത്തി ബാങ്കിൽനിന്ന് ലക്ഷങ്ങൾ ലോണെടുത്തതോടെ കുടുംബം പെരുവഴിയിൽ. പണം തിരിച്ചടക്കാത്തതിനാൽ വീട് ബാങ്ക് ജപ്തി ചെയ്തു. പീച്ചി കണ്ണാറ ദേശത്ത് പാലത്ത്പറമ്പിൽ പരേതനായ വാസുവി​െൻറ ഭാര്യ രാധയും മക്കളുമാണ് വഞ്ചനക്കിരയായത്. ഇവരിപ്പോൾ വീടിന് പുറത്ത് ഷെഡ് കെട്ടി താമസിക്കുകയാണ്. രാധയുടെ മകൻ ജിജേഷി​െൻറ വിവാഹത്തിന് രണ്ട് ലക്ഷം രൂപ ആവശ്യമായി വന്നു. ഈ തുക ഒപ്പിച്ചു നൽകാമെന്നും ആധാരം തന്നാൽ മതിയെന്നും പരിചയക്കാരൻ പറഞ്ഞു. വിശ്വാസത്തി​െൻറ പുറത്ത് 31 സ​െൻറി​െൻറ ആധാരം നൽകുകയും ചെയ്തു. ബാങ്കിൽനിന്ന് ലോൺ ലഭിച്ചെന്നും പറഞ്ഞ് ഇയാൾ രാധക്ക് രണ്ട് ലക്ഷം നൽകി. എന്നാൽ ഇയാൾ തൃശൂരിലെ യൂനിയൻ ബാങ്ക് ഒാഫ് ഇന്ത്യയിൽനിന്ന് 30 ലക്ഷം രൂപയാണ് എടുത്തിരുന്നതെന്ന് പിന്നീടാണ് മനസ്സിലായത്. പണം തിരിച്ചടക്കാതായതോടെ വീട് കഴിഞ്ഞ ദിവസം ജപ്തി ചെയ്തു. ഇത് സംബന്ധിച്ച് എ.സി.പിക്കും കലക്ടർക്കും ജില്ല പട്ടികജാതി വികസന ഒാഫിസർക്കും വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അനിത വാസു, പട്ടികജാതി ക്ഷേമസമിതി മണ്ണുത്തി എരിയ സെക്രട്ടറി സുരേഷ് പുളിക്കൻ എന്നിവർ രാധയുടെ വീട് സന്ദർശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story