Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംഘട്ടനത്തിൽ...

സംഘട്ടനത്തിൽ വിദ്യാർഥികൾക്ക്​ പരിക്ക്​

text_fields
bookmark_border
ഗുരുവായൂർ: സ്കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്ക്. പുന്നയൂർക്കുളം വലിയവീട്ടിൽ ആകാശ് (17), പെരുമ്പിലാവ് സ്വദേശി അനന്തു (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥികളാണ്. ചാവക്കാട് ഗവ. സ്കൂളിലെ വിദ്യാർഥികളും ശ്രീകൃഷ്ണ സ്കൂളിലെ വിദ്യാർഥികളുമടങ്ങുന്ന സംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. തിങ്കളാഴ്ച വൈകീട്ട് പടിഞ്ഞാറെ നടയിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. ആകാശി​െൻറ തലയിൽ ഏഴ് തുന്നലുണ്ട്. അനന്തുവിന് മൂക്കിനാണ് പരിക്ക്. ഇരുവരെയും മുതുവട്ടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘട്ടനം നടക്കുന്നതറിഞ്ഞ് ടെമ്പിൾ പൊലീസ് സ്ഥലത്തെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story