Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎം.പി. രാജേഷിന്​ വയലാ...

എം.പി. രാജേഷിന്​ വയലാ അവാർഡ്​

text_fields
bookmark_border
തൃശൂർ: ഡോ. വയലാ വാസുദേവൻ പിള്ള ട്രസ്റ്റി​െൻറ ഡോ. വയലാ-സാകേതം നാടക അവാർഡിന് എം.പി. രാജേഷ് അർഹനായി. മലപ്പുറം കൊളത്തൂർ നാഷനൽ സ്കൂൾ അധ്യാപകനും ലിറ്റിൽ എർത്ത് സ്കൂൾ ഒാഫ് തിയറ്റർ പ്രവർത്തകനുമാണ്. 'കത്തുകൾ' എന്ന നാടക രചനക്കാണ് അവാർഡ്. ടി.എം. എബ്രഹാം, പ്രഫ. സാവിത്രി ലക്ഷ്മണൻ, ടി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡിന് അർഹമായ കൃതി തെരഞ്ഞെടുത്തത്. 10,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ഡിസംബർ 22ന് നടക്കുന്ന വയലാ അനുസ്മരണത്തിൽ സമ്മാനിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി ഇ.ടി. വർഗീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story