Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയത്തിൽ മുങ്ങിയ...

പ്രളയത്തിൽ മുങ്ങിയ വീട് തകർന്നു

text_fields
bookmark_border
വാടാനപ്പള്ളി: പ്രളയത്തിൽ നടുവിൽക്കരയിൽ മുങ്ങിയിരുന്ന വീട് തകർന്നു. കിഴക്കിനിയത്ത് കുട്ടിപ്പെണ്ണി​െൻറ ഓടിട്ട വീടാണ് നിലംപൊത്തിയത്. കനോലി പുഴയും പാടവും നിറഞ്ഞൊഴുകിയതോടെ ഇവരുടെ വീട് മുങ്ങിയിരുന്നു. ഇതോടെ കുട്ടിപ്പെണ്ണും മകൻ സുരേഷും ഭാര്യയും അടങ്ങുന്ന കുടുംബം ക്യാമ്പിലായിരുന്നു. വെള്ളം ഒഴിഞ്ഞതോടെ വീടിന് വിള്ളലുണ്ടായി. വീട് അപകടാവസ്ഥയിലായതോടെ കിടപ്പിലായ93 കാരിയായ കുട്ടിപ്പെണ്ണിനെ അടുത്തുള്ള മകൻ ബാലകൃഷ്ണ​െൻറ വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാൽ സുരേഷും ഭാര്യ ഓമനയും വീട്ടിൽ തന്നെ താമസിച്ചു വരികയായിരുന്നു. ഇവർ പുറത്തിറങ്ങിയ നേരത്തായിരുന്നു വീട് തകർന്ന് വീണത്. ഇതോടെ ഇവർ വീടിന് സമീപത്ത് ടാർ പായ കെട്ടിയ കാർഷെഡിലേക്ക് താമസം മാറ്റി. പടം കുട്ടിപ്പെണ്ണി​െൻറ വീട് തകർന്ന നിലയിൽ
Show Full Article
TAGS:LOCAL NEWS 
Next Story