Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിമലഗിരി സ്കൂളിലെ...

വിമലഗിരി സ്കൂളിലെ അധ്യാപക സമരം

text_fields
bookmark_border
തൃശൂർ: കരുവാൻകാട് വിമലഗിരി പബ്ലിക് സ്‌കൂളിൽ അധ്യാപകരെ പിരിച്ചു വിട്ട നടപടിക്കെതിരെ നടക്കുന്ന സമരത്തി​െൻറ ഭാഗമായി അധ്യാപകരെ അഞ്ച് മണിക്കൂറിലേറെ നേരം ഉപരോധിച്ചു. പ്രിൻസിപ്പലടക്കമുള്ള ഏഴ് പേരെയാണ് വൈകീട്ട് നാലു മുതൽ സമരസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞുവെച്ചത്. സ്കൂൾ സമയം കഴിഞ്ഞ് വിദ്യാർഥികൾ പോയതിന് ശേഷമാണ് സമരം ആരംഭിച്ചത്. സംഭവമറിഞ്ഞ് വിയ്യൂർ എസ്.ഐ ഡി. ശ്രീജിത്തി​െൻറ നേതൃത്വത്തിൽ പൊലീസ് എത്തിയെങ്കിലും സമരക്കാരെ പിന്തിരിപ്പിക്കാൻ സാധിച്ചില്ല. സ്‌കൂളിനകത്ത് പെട്ട അധ്യാപകർ അറിയിച്ചതിനെ തുടർന്ന് രാത്രി പത്തോടെ എ.സി.പി വി.കെ.രാജുവി​െൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി ഇവരെ മോചിപ്പിച്ചു. പൊലീസ് ജീപ്പിലാണ് അധ്യാപകരെ വീടുകളിൽ എത്തിച്ചത്. അധ്യാപകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിന് പുറത്ത് നടക്കുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story