Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആംബുലൻസ്​ മറിഞ്ഞു;...

ആംബുലൻസ്​ മറിഞ്ഞു; ൈഡ്രവറും സഹായിയും രക്ഷപ്പെട്ടു

text_fields
bookmark_border
ചാവക്കാട്: ആംബുലൻസ് മറിഞ്ഞ് ൈഡ്രവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാത 17 മന്ദലംകുന്ന് എടയൂരിൽ ശനിയാഴ്ച രാത്രി 12നാണ് അപകടം. അകലാട് റൗളത്തുൽ നബവിയുടെ ആംബുലൻസാണ് അപകത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടയാളെ കയറ്റാൻ മന്ദലംകുന്നത്തേക്കു പുറപ്പെട്ടതായിരുന്നു ആംബുലൻസ് തെറ്റായ രീതിയിൽ ഓടിച്ചുവന്ന കാറിനെ രക്ഷപ്പെടുത്താൻ ശ്രമിക്കവേ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുമറിയുകയായിരുന്നു. ആംബുലൻസ് ൈഡ്രവർ അകലാട് സ്വദേശി ഷിഹാബ്, പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സഹായി അകലാട് സ്വദേശി സക്കീറി​െൻറ കൈക്ക് പരിക്കേറ്റു. അപകടത്തിനു ഇടയാക്കിയ കാർ ആംബുലൻസ് മറിയുന്നത്് കണ്ടിട്ടും നിറുത്താതെ പോയി.
Show Full Article
TAGS:LOCAL NEWS 
Next Story