Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടലിൽ അതിശക്തമായ...

കടലിൽ അതിശക്തമായ വെളിച്ചം; പരിഭ്രാന്തിയിൽ തീരം

text_fields
bookmark_border
ചാവക്കാട്: കടലിൽ അതിശക്തമായ വെളിച്ചം തീരമേഖലയിൽ പരിഭ്രാന്തിയുണ്ടാക്കി. കടപ്പുറം പഞ്ചായത്തിലെ വെളിച്ചെണ്ണപ്പടി, ആനന്ദവാടി തീരമേഖലയിലുള്ളവരാണ് കടലിൽ അതിശക്തമായ തീഗോളം പോലെയുള്ള എന്തോ ഒന്ന് വീഴുന്നത് കണ്ടതായി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. തുടർച്ചയായി രണ്ട് തവണ കടലിലേക്ക് പതിച്ചത്രേ. അതേസമയം സംഭവത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കടലിൽ ശക്തമായ മഴയും മൂടൽ മഞ്ഞുമൊക്കെയാകുമ്പോൾ കപ്പലുകൾ നേർക്ക് നേരെ വന്ന് ഇടിക്കാതിരിക്കാൻ 15 മിനിറ്റ് കൂടുേമ്പാൾ പ്രത്യേക വെളിച്ചം (ഫ്ലയർ) കത്തിച്ചു വിടാറുണ്ട്. ഇത് പരിസരമാകെ വെളിച്ചമുണ്ടാക്കുകയും മറ്റു കപ്പലുകൾക്ക് സാന്നിധ്യമറിയാൻ കാരണമാകുകയും ചെയ്യും. കഴിഞ്ഞയാഴ്ച ഇത്തരത്തിലൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടത്രെ. ഉൽക്കകൾ പതിച്ചതാണോയെന്നും സംശയിക്കുന്നു. തുടർച്ചയായി ഇനിയും ഉണ്ടാകുകയാണെങ്കിൽ വിവരമറിയിക്കണമെന്നാണ് തീരദേശ സേനയിൽ നിന്നുള്ള നിർദേശം.
Show Full Article
TAGS:LOCAL NEWS 
Next Story