Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭാരവാഹികൾ അറിയാതെ...

ഭാരവാഹികൾ അറിയാതെ ഇന്ന്​ യൂത്ത്​ കോൺഗ്രസ്​ പ്രതിഷേധം

text_fields
bookmark_border
തൃശൂർ: ബ്രൂവറി അഴിമതിയും ഡീൻ കുര്യാക്കോസിനെ മർദിച്ചതിനുമെതിരെ തിങ്കളാഴ്ച കോൺഗ്രസി​െൻറ പേരിൽ പ്രതിഷേധം. എന്നാൽ ഈ സമരം ഡി.സി.സി പ്രസിഡൻറി​െൻറയോ, കെ.എസ്.യു, യൂത്ത് കോൺഗ്രസ് ജില്ല ഭാരവാഹികളേയോ അറിയിക്കാതെയാണ് പ്രതിഷേധമെന്ന് ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ച് കെ.എസ്.യു, ചില യൂത്ത് കോൺഗ്രസ് നേതാക്കളും ഡി.സി.സി ഭാരവാഹികളും കെ.പി.സി.സി നേതൃത്വത്തിന് പരാതിയയച്ചു. തിങ്കളാഴ്ച വൈകീട്ട് കോർപറേഷന് മുന്നിലേക്കാണ് പ്രതിഷേധം. ബ്രൂവറി വിഷയത്തിൽ ദിവസങ്ങൾക്ക് മുമ്പ് നടന്ന പ്രതിഷേധത്തിലാണ് ഡീൻ കൂര്യാക്കോസിന് മർദനമേറ്റത്. ആരോടും പങ്കെടുക്കരുതെന്ന് കെ.എസ്.യു, യൂത്ത് കോൺഗ്രസ് ജില്ല നേതാക്കൾ നിർദേശം നൽകിയിട്ടുണ്ട്. ജില്ല നേതാക്കൾ പങ്കെടുക്കരുതെന്ന് കോൺഗ്രസ് നേതൃത്വവും അറിയിച്ചിട്ടുണ്ട്. കോൺഗ്രസിനെയും പോഷക സംഘടനകളെയും തകർക്കാനാണ് പ്രതിഷേധമെന്ന വിമർശനവുമായി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടിയെയും നേതാക്കളെയും വിവരം ധരിപ്പിച്ചിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story