Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightplace in p5++++സാലറി...

place in p5++++സാലറി ചലഞ്ച്​; എയ്​ഡഡ്​ കോളജ്​ അധ്യാപകരെ പങ്കാളികളാക്കാൻ മാനേജ്​മെൻറുകൾ രംഗത്ത്​

text_fields
bookmark_border
തിരുവനന്തപുരം: എയ്ഡഡ് കോളജ് അധ്യാപകരിൽ മഹാഭൂരിപക്ഷവും സാലറി ചലഞ്ചിനോട് നിസ്സഹകരണം പ്രഖ്യാപിച്ചതോടെ അഭ്യർഥനയുമായി മാനേജ്മ​െൻറുകൾ. എയ്ഡഡ് കോളജ് അധ്യാപകർക്കെതിരെ രൂക്ഷവിമർശനം ഉയർന്നതിനു പിന്നാലെയാണ് ഒരു മാസത്തെ ശമ്പളം നൽകാൻ മാനേജ്മ​െൻറുകൾതന്നെ ഇടപെടുന്നത്. ഇതി​െൻറ ഭാഗമായി എസ്.എൻ കോളജുകളുടെ മാനേജർ വെള്ളാപ്പള്ളി നടേശൻ അധ്യാപകർ ഉൾപ്പെടെ ജീവനക്കാരോട് ഇതിനകം അഭ്യർഥന നടത്തി സർക്കുലർ പുറപ്പെടുവിച്ചു. എം.ഇ.എസ് കോളജുകളിലെ അധ്യാപകർക്കായി സംസ്ഥാന പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ തിങ്കളാഴ്ച സർക്കുലർ പുറപ്പെടുവിക്കും. 82 ശതമാനം എയ്ഡഡ് കോളജ് അധ്യാപകരും സാലറി ചലഞ്ചിനോട് നിസ്സഹകരിച്ചത് നിരാശജനകമാണെന്ന് ഡോ. ഫസൽ ഗഫൂർ പറഞ്ഞു. ഉയർന്ന സാമൂഹിക സുരക്ഷിതത്വം അനുഭവിക്കുന്ന കോളജ് അധ്യാപകർ നാടി​െൻറ പുനർനിർമാണ പ്രക്രിയയോട് പ്രതികരിച്ച രീതി ശരിയായിെല്ലന്നും അദ്ദേഹം പറഞ്ഞു. എയ്ഡഡ് കോളജ് അധ്യാപകർക്കെതിരെ രൂക്ഷവിമർശനവുമായി കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീൽ രംഗത്തുവന്നിരുന്നു. എയ്ഡഡ് മേഖലയിലെ പ്രബല അധ്യാപക സംഘടനയായ ഇടതനുകൂല എ.കെ.പി.സി.ടി.എ ജില്ല കമ്മിറ്റികൾ യൂനിറ്റ് കമ്മിറ്റികൾക്ക് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story