Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുല്ലനേഴി പുരസ്​കാരം​...

മുല്ലനേഴി പുരസ്​കാരം​ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്​​

text_fields
bookmark_border
തൃശൂർ: മുല്ലനേഴി ഫൗണ്ടേഷനും അവിണിേശരി സഹകരണ ബാങ്കും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ മുല്ലനേഴി പുരസ്‌കാരം ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്. 15,001 രൂപയും പ്രശസ്തി പത്രവും ശില്‍പി പത്മകുമാര്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. സംഗീത സംവിധായകന്‍ വിദ്യാധരന്‍, അശോകന്‍ ചരുവിൽ, രാവുണ്ണി, വി.യു. സുരേന്ദ്രന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. മുല്ലനേഴിയുടെ ചരമ ദിനമായ ഇൗമാസം 22ന് വൈകീട്ട് നാലിന് പെരിഞ്ചേരി എ.എല്‍.പി സ്‌കൂളിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം നൽകും. രാവിലെ പത്തു മുതല്‍ അനുസ്മരണ പരിപാടികള്‍ നടക്കും. വിദ്യാധരന്‍, അശോകന്‍ ചരുവിൽ, രാവുണ്ണി, വി.യു. സുരേന്ദ്രന്‍, പി.ജി. വേണുഗോപാല്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story