Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംഗീത നാടക അക്കാദമി...

സംഗീത നാടക അക്കാദമി കലാപരിശീലന സ്​​ൈറ്റപൻഡിന് അപേക്ഷിക്കാം

text_fields
bookmark_border
തൃശൂർ: നിർധനരായ കുട്ടികളുടെ കലാഭ്യസനത്തിന് കേരള സംഗീത നാടക അക്കാദമി നൽകുന്ന സ്റ്റൈപൻഡിന് അപേക്ഷ ക്ഷണിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, കേരളനൃത്തം, ശാസ്ത്രീയ സംഗീതം, (വായ്പ്പാട്ട്, വീണ, വയലിൻ, മൃദംഗം) എന്നിവ പരിശീലിക്കാനാണ് സ്റ്റൈപൻഡ്. രക്ഷിതാവി​െൻറ വാർഷിക വരുമാനം 75,000 രൂപയിൽ താഴെയുള്ള10നും17നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. കഴിഞ്ഞ ഏപ്രിൽ മുതൽ ഒരു വർഷത്തേക്കാണ് സ്ൈറ്റപൻഡ്. അപേക്ഷാഫോറവും നിയമാവലിയും ലഭിക്കാൻ സ്വന്തം വിലാസമെഴുതി അഞ്ച് രൂപയുെട സ്റ്റാെമ്പാട്ടിച്ച കവർ സഹിതം സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, തൃശൂർ -20 എന്ന വിലാസത്തിൽ അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷയും ജനന തീയതി തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റി​െൻറ പകർപ്പും അക്കാദമി അപേക്ഷ ക്ഷണിച്ച ശേഷമുള്ള വരുമാന സർട്ടിഫിക്കറ്റും സഹിതം ഇൗമാസം 25നകം അക്കാദമിയിൽ ലഭിക്കണം. വൈകി കിട്ടുന്നതോ അപൂർണമോ ആയ അപേക്ഷ സ്വീകരിക്കില്ല. 2018-'2019 വർഷത്തെ സ്റ്റൈപൻഡിന് തിരഞ്ഞെടുക്കപ്പെട്ടവർ ഇനി അപേക്ഷിക്കേണ്ടതില്ല.
Show Full Article
TAGS:LOCAL NEWS 
Next Story