Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടി ​െറയില്‍വേ...

ചാലക്കുടി ​െറയില്‍വേ പാലത്തിൽ സുരക്ഷാപ്രശ്‌നമില്ലെന്ന് അധികൃതര്‍

text_fields
bookmark_border
ചാലക്കുടി: റെയിൽവേ പാലത്തിന് സുരക്ഷ പ്രശ്നമില്ലെന്ന് റെയില്‍വേ അധികൃതര്‍. ഇതി​െൻറ പേരില്‍ ട്രെയിനുകള്‍ നിര്‍ത്തിെവച്ചിട്ടില്ല. പാലത്തി​െൻറ വടക്കോട്ടുള്ള ട്രാക്കിലൂടെ ഇപ്പോള്‍ ട്രെയിനുകള്‍ വേഗം കുറച്ച് മാത്രമെ കടത്തിവിടുന്നുള്ളൂ. തെക്കോട്ടുള്ള ട്രെയിനുകള്‍ വേഗത്തിലാണ് പോകുന്നത്. അതേസമയം പ്രളയത്തെ തുടര്‍ന്ന് മണ്ണിടിഞ്ഞ ഭാഗത്ത് വെള്ളിയാഴ്ച മുതല്‍ നിർമാണം നടത്തും. ഇതുസംബന്ധിച്ച് നാട്ടുകാരുടെ ആശങ്ക അസ്ഥാനത്താണ്. പ്രളയത്തെത്തുടര്‍ന്ന് മണ്ണിടിഞ്ഞുവെന്ന് പറയുന്ന ഭാഗത്ത് പാലത്തി​െൻറ സ്പാനുകളിലൊന്നുണ്ട്. ഇതി​െൻറ വശത്താണ് മണ്ണിടിഞ്ഞത്. ഇത് പാലത്തി​െൻറ ഉറപ്പിനെ കാര്യമായി ബാധിക്കില്ല. എങ്കിലും പ്രളയത്തെത്തുടര്‍ന്ന് ഒന്നരമാസം മുമ്പ് ട്രെയിൻ ഗതാഗതം വീണ്ടും ആരംഭിക്കുമ്പോള്‍ പാലത്തി​െൻറ ഈ ഭാഗം ബലപ്പെടുത്താനായി മെറ്റല്‍ നിറച്ച ചാക്കുകള്‍ നിരത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസമായി പെയ്ത കനത്ത മഴയെത്തുടര്‍ന്ന് പാലത്തി​െൻറ മുരിങ്ങൂര്‍ വശത്ത് മെറ്റല്‍ചാക്കുകള്‍ ഊര്‍ന്നുപോവുകയും മണ്ണ് നഷ്ടപ്പെടുകയും ചെയ്യുകയായിരുന്നു. വ്യാഴാഴ്ച അടിയന്തരമായി അറ്റകുറ്റപ്പണി തുടങ്ങി. ഇവിടെ പാതയുടെ മുകള്‍ഭാഗത്ത് നിന്ന് മണ്ണിടിഞ്ഞ് താഴോട്ട് പോകാതിരിക്കാന്‍ െറയിലി​െൻറ ഏതാനും തൂണുകള്‍വെച്ച് ഭദ്രമാക്കിയിട്ടുണ്ട്. പാലത്തി​െൻറ രണ്ട് കരകളിലും താഴെയുള്ള ഭാഗത്ത് മണ്ണ് നഷ്ടപ്പെട്ടിടത്ത് കരിങ്കല്‍ഭിത്തി കെട്ടാനാണ് െറയില്‍വേയുടെ നീക്കം. ഇവിടെ മെറ്റല്‍ ചാക്കുകള്‍ നിരത്തിയിട്ടുണ്ട്. അതേസമയം, ബുധനാഴ്ച വൈകീട്ടുണ്ടായ മണ്ണിടിച്ചില്‍ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് തൃശൂര്‍ ഭാഗത്തേക്ക് ചാലക്കുടി െറയില്‍പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം നിര്‍ത്തിെവച്ചിരുന്നു. പിന്നീട് െറയില്‍വേ ഉദ്യോഗസ്ഥര്‍ രാത്രി തന്നെ സ്ഥലത്തെത്തി പരിശോധിച്ച ശേഷമാണ് അതീവ ജാഗ്രതയോടെ ട്രെയിനുകൾ കടത്തി വിട്ടത്. വടക്കോട്ടുള്ള തീവണ്ടികള്‍ അങ്കമാലിയിലും കറുകുറ്റിയിലും തടഞ്ഞിട്ടതി​െൻറ പേരില്‍ പല യാത്രാവണ്ടികളും വൈകുകയും യാത്രക്കാര്‍ വലയുകയുമായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story