Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാഹിത്യ അക്കാദമി 66...

സാഹിത്യ അക്കാദമി 66 ലക്ഷം രൂപ വകമാറ്റി:​ ഓഡിറ്റ് റിപ്പോർട്ട്

text_fields
bookmark_border
തൃശൂർ: കേരള സാഹിത്യ അക്കാദമിയിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി 2016-17ലെ ഓഡിറ്റ് റിപ്പോർട്ട്. അഞ്ച് ലക്ഷത്തിന് മുകളിലുള്ള വാങ്ങലുകൾക്ക് ഇ-ടെൻഡർ വേണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ല. സർക്കാർ നിർദേശത്തിന് വിരുദ്ധമായി പദ്ധതി, പദ്ധതിയിതര വിഹിതവും വികസന ഫണ്ടുമടക്കം 66.35 ലക്ഷം രൂപ ട്രഷറി അക്കൗണ്ടിൽനിന്ന് പിൻവലിച്ച് എസ്.ബി.ഐ അക്കൗണ്ടിലേക്ക് വക മാറ്റിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയിതര ഫണ്ടിൽ 1.19 കോടിയാണുള്ളത്. എന്നാൽ, 1.48 കോടി െചലവിട്ടതായാണ് കണക്ക്. നീക്കിയിരിപ്പി​െൻറ വിശദാംശം ലഭ്യമാക്കിയതിൽ 42.50 ലക്ഷമാണ് െചലവഴിക്കാൻ ശേഷിക്കുന്നത്. 81.59 ലക്ഷത്തി​െൻറ കുറവുമുണ്ട്. പദ്ധതി ഫണ്ടിലെ 81 ലക്ഷം ക്രമരഹിതമായി പദ്ധതിയിതര െചലവുകൾക്കായി വക മാറ്റി. അക്കാദമിക്ക് പദ്ധതി, പദ്ധതിയേതര പ്രവർത്തനങ്ങൾക്ക് സർക്കാർ ഗ്രാൻറും പുസ്തക വിൽപന, ഹാളുകളുടെ വാടക ഇനങ്ങളിൽ തനത് വരുമാനവും ഉണ്ടെന്നിരിക്കെ ഫണ്ടുകളുടെ വിനിയോഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനും സംവിധാനമില്ല. അക്കാദമിയിൽ പ്ലംബിങ് ജോലികൾക്കിടക്ക് സി.സി ടി.വി കാമറ കേബിളുകൾ കേടായത് ജീവനക്കാരുടെ കൃത്യവിലോപത്തി​െൻറ ഭാഗമാണ്. ഇത് അധിക െചലവിനിടയാക്കി. പുസ്തക വിൽപന, പ്രദർശനം എന്നിവയിലൂടെ കിട്ടിയ വരുമാനവും മറ്റ് സ്ഥാപനങ്ങൾക്ക് കൊടുക്കാനുള്ള തുകയും കണക്കാക്കുകയോ കൊടുക്കുകയോ ചെയ്തിട്ടില്ല. 4.27 ലക്ഷം രൂപയുടെ പുസ്തകങ്ങൾ അച്ചടിച്ചതിൽ 1.47 ലക്ഷം രൂപയുടേത് സൗജന്യമായി വിതരണം ചെയ്തു. പുസ്തകം വിൽക്കാനെടുത്ത വിവിധ ഏജൻസികൾ 25.44 ലക്ഷം രൂപയോളം നൽകാനുണ്ട്. പുസ്തക വിതരണത്തിന് കരാർ വ്യവസ്ഥ പാലിക്കുന്നില്ല. യു.ഡി ടൈപ്പിസ്റ്റി​െൻറ ഒഴിവിലേക്ക് സ്ഥാനക്കയറ്റം നൽകിയത് ചട്ടപ്രകാരമല്ല. 1974-75 മുതൽ 2015-16 വരെയുള്ള 40 ഓഡിറ്റുകൾ ഇതുവരെ തീർപ്പാക്കിയിട്ടില്ലെന്നും ഇതിന് അടിയന്തര നടപടി വേണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story