Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊച്ചുവേളി-ബനാസ്​വാഡി...

കൊച്ചുവേളി-ബനാസ്​വാഡി ഹംസഫർ ആഴ്ചയിൽ രണ്ട് ദിവസമാവുന്നു

text_fields
bookmark_border
തൃശൂർ: തിരുവനന്തപുരം-ബംഗളൂരു എക്സ്പ്രസ് ആഴ്ചയിൽ രണ്ട് ദിവസം കൊച്ചുവേളി-ബനാസ്വാഡി ഹംസഫർ എക്സ്പ്രസായി ഓടുമെന്ന് തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർ ശിശിർകുമാർ സിൻഹ ഡിവിഷനൽ ഉപദേശക സമിതി യോഗത്തിൽ അറിയിച്ചു. 2014ലെ ബജറ്റിൽ അനുവദിച്ച ട്രെയിനാണിത്. ഇതിന് വേണ്ട റെയ്ക്ക് എത്തി. സർവിസ് വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും. ബൈപ്പനഹള്ളി സ്റ്റേഷൻ വികസനം പൂർത്തിയാവുമ്പോൾ സർവിസ് അവിടേക്ക് ദീർഘിപ്പിക്കും. കേരളത്തിലെ ഹ്രസ്വദൂര യാത്രക്കാരുടെ സൗകര്യാർഥം 22 തീവണ്ടികളിലായി 65 കോച്ചുകൾ ഡീ-റിസർവ്ഡ് ആ‍യി പ്രഖ്യാപിക്കണമെന്ന് റെയിൽവേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴ-ചെന്നൈ എക്സ്പ്രസിൽ ആലപ്പുഴ മുതൽ തൃശൂർ വരെ രണ്ടും ചെന്നൈ- ആലപ്പുഴയിൽ തൃശൂർ മുതൽ ആലപ്പുഴ വരെ മൂന്നും മംഗള എക്സ്പ്രസിൽ എറണാകുളത്തിനും ഷൊർണൂരിനുമിടയിൽ ഇരുദിശകളിലും മൂന്നും വീതം കോച്ചുകൾ ഇതിലുൾപ്പെടുന്നുണ്ട്. ഹാതി, ഗാന്ധിധാം ഹംസഫർ എക്സ്പ്രസുകൾക്ക് തൃശൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ശിപാർശ റെയിൽവേ ബോർഡി​െൻറ പരിഗണനയിലാണ്. തൃശൂർ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ ഇലക്ട്രോണിക് കോച്ച് ഇൻഡികേഷൻ ബോർഡ് ഈ വർഷം അവസാനത്തോടെ സ്ഥാപിക്കും. വീതി കൂട്ടിയ നടപ്പാലം രണ്ടാം പ്രവേശന കവാടത്തിലേക്ക് നീട്ടാനുള്ള ടെൻഡറിനും ഉടൻ നടപടിയാവും. അടുത്ത ആഗസ്റ്റോടെ നടപ്പാലം നിർമാണം പൂർത്തിയാക്കും. മൂന്ന് വർഷങ്ങളിലായി അനുവദിച്ചിട്ടുള്ള 322.218 കി.മീ ട്രാക് മാറ്റത്തിൽ 206.424 കി.മീ (64 ശതമാനം) പൂർത്തിയായി. ശേഷിക്കുന്നത് 2019-20ൽ പൂർത്തിയാക്കും. എങ്കിലും പ്രധാനപ്പെട്ട ജോലികൾ പൂർത്തിയാക്കി ഈ സാമ്പത്തിക വർഷാവസാനത്തോടെ ട്രെയിൻ ഗതാഗതം സാധാരണ നിലയിലാവുമെന്ന് പ്രതീക്ഷിക്കുന്നു. തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസിന് അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ഉപദേശക സമിതി ശിപാർശ ചെയ്തു. കുറുപ്പന്തറ-ഏറ്റുമാനൂർ മേഖലയിലെ പാത ഇരട്ടിപ്പിക്കൽ ജോലികൾ 2019 മാർച്ചിൽ അവസാനിക്കും. കുറുപ്പന്തറ-ചിങ്ങവനം മേഖലയിൽ 5.3319 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാറിനെ സമീപിച്ചിട്ടുണ്ട്. കൊച്ചിൻ ഹാർബർ ടെർമിനൽസിലേക്ക് ഡീസൽ എൻജിനിൽ വരുന്ന ദീർഘദൂര വണ്ടികൾ നീട്ടുന്നത് പരിശോധിക്കും. എറണാകുളം ജങ്ഷനിൽനിന്നും കൊച്ചിൻ ഹാർബർ ടെർമിനൽസിലേക്കുള്ള പാത വൈദ്യുതീകരണത്തിന് നേവിയുടെ അനുമതിക്കായി ശ്രമിക്കുകയാെണന്നും സിൻഹ യോഗത്തിൽ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story