Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയ ദുരന്തനിവാരണ സേന ...

ദേശീയ ദുരന്തനിവാരണ സേന വീണ്ടും കേരളത്തിൽ

text_fields
bookmark_border
തൃശൂർ: കനത്ത മഴയും ചുഴലിക്കാറ്റും ഉണ്ടാകുമെന്ന കാലാവസ്ഥ പ്രവചനവും ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപനവും കണക്കിലെടുത്ത് ദേശീയ ദുരന്തനിവാരണ സേന കേരളത്തിൽ എത്തി. സേനയുടെ നാലാം ബറ്റാലിയ​െൻറ ആസ്ഥാനമായ തമിഴ്നാട്ടിലെ ആരക്കോണത്തു നിന്ന് അഞ്ച് ടീമാണ് എത്തിയത്. തൃശൂർ രാമവർമപുരത്തെ പൊലീസ് അക്കാദമിയിലെ കേരള ക്യാമ്പിൽ നേരത്തെതന്നെ മൂന്ന് ടീം നിലയുറപ്പിച്ചിട്ടുണ്ട്്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം ഇൗ എട്ട് ടീമുകളും പ്രവർത്തിക്കുമെന്ന് ദേശീയ ദുരന്തനിവാരണ സേന സീനിയർ കമാൻഡൻറ് അറിയിച്ചു. ആരക്കോണത്തു നിന്നുള്ള അഞ്ച് ടീമിനെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ വിന്യസിക്കും. അർധസൈനിക വിഭാഗമായ സേനയുടെ ഒരു ടീമിൽ 45 അംഗങ്ങളാണുള്ളത്. ഒരു ഇൻസ്പെക്ടറുടെ കീഴിലാവും ഒാരോ ടീമും. എട്ട് ടീമിനെയും ഡെപ്യൂട്ടി കമാൻഡൻറ് നയിക്കും. ഇദ്ദേഹത്തെ സഹായിക്കാൻ അസി. കമാൻഡൻറുണ്ടാകും. പ്രളയ കാലത്ത് വിവിധ ജില്ലകളിൽ ഇവർ പ്രശംസനീയമായ സേവനമാണ് കാഴ്ച വെച്ചത്. ചെറുതോണി പാലത്തെ മുക്കിയ കുത്തൊഴുക്കിനെ മറി കടന്ന് കൊച്ചു കുഞ്ഞിനെ രക്ഷപ്പെടുത്തിയതാണ് അതിലൊന്ന്. മാള പൂവത്തുശേരി സ​െൻറ് ജോസഫ്സ് പള്ളിയിൽ ഒറ്റെപ്പട്ട 1,000 േപരെ രക്ഷിച്ചത് അതിസാഹസികമായിട്ടായിരുന്നു. വിവിധ ജില്ലകളിലായി 18,077 പേരെയാണ് സേന രക്ഷിച്ചത്. കേരളം ദുരന്ത ഭീഷണി നേരിടുന്ന സംസ്ഥാനമെന്ന വിലയിരുത്തലിനെ തുടർന്നാണ് മൂന്ന് ടീം തൃശൂർ ക്യാമ്പിൽ നിലയുറപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story