Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാതയിലെ...

ദേശീയപാതയിലെ സ്വർണക്കവർച്ച: ഒരാൾകൂടി പിടിയിൽ

text_fields
bookmark_border
ചാലക്കുടി: വിദേശത്തു നിന്നും നെടുമ്പാശേരി വഴി കൊണ്ടുവന്ന് കാറിൽ കൊണ്ടുപോയ സ്വർണം കൊള്ളയടിച്ച സംഭവത്തിലുൾപ്പെട്ട ഒരാൾകൂടി പിടിയിലായി. കൊടകര ആളൂർ മനകുളങ്ങരപ്പറമ്പിൽ ഷാമിൽ (33) ആണ് പിടിയിലായത്. കഴിഞ്ഞ 15ന് ചാലക്കുടി പോട്ട ഫ്ലൈഓവറിനു സമീപമാണ് കേസിനാസ്പദ സംഭവം. 560 ഗ്രാം സ്വർണവുമായി കാറിൽ പോകവേ കാറുകളിലെത്തിയ കവർച്ചസംഘം തടഞ്ഞുനിർത്തിയായിരുന്നു കവർച്ച. കാർ തട്ടിയെടുക്കുകയും കാറിലുണ്ടായിരുന്നയാളെ മർദിക്കുകയും ചെയ്തു. കൊടകരക്ക് സമീപം യുവാവിനെയും കാറും ഉപേക്ഷിച്ച് പ്രതികൾ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേർ പിടിയിലായതറിഞ്ഞ ഷാമിൽ ചെന്നൈ, മംഗലാപുരം എന്നിവിടങ്ങളിൽ ഒളിച്ചുതാമസിക്കുകയും നാട്ടിലേക്ക് മടങ്ങുംവഴി പ്രത്യേക അന്വേഷണ സംഘത്തി​െൻറ പിടിയിലാവുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ കവർച്ചസംഘാംഗങ്ങൾ തമിഴ്നാട്ടിലാണെന്ന സൂചന ലഭിച്ചതായി ഡിവൈ.എസ്.പി അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഷാമിലിനെ കോടതി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story