Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ല ജനറൽ ആശു​പത്രി...

ജില്ല ജനറൽ ആശു​പത്രി ഇനി കാമറ നിരീക്ഷണത്തിൽ

text_fields
bookmark_border
തൃശൂര്‍: ജില്ല ജനറൽ ആശുപത്രിയിൽ 14 നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. ട്രിച്ചൂർ ടൈഗേഴ്സ് ലയൺസ് ക്ലബ് സ്പോൺസർ ചെയ്ത കാമറകളുടെ പ്രവർത്തനം സിറ്റി പൊലീസ് കമീഷണർ ജി.എച്ച്. യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തു. മോഷണവും ആക്രമണങ്ങളും നിരീക്ഷിക്കാനാണ് കാമറകൾ സ്ഥാപിച്ചത്. കുറ്റകൃത്യം നടക്കുന്നിടത്തെ മൂന്നാമത്തെ ദൃക്‌സാക്ഷിയാണ് സുരക്ഷ കാമറകള്‍ എന്ന് അദ്ദേഹം പറഞ്ഞു. ക്ലബ് പ്രസിഡൻറ് ടി. റാണി ഡേവിഡ് അധ്യക്ഷത വഹിച്ചു. മേയര്‍ അജിത ജയരാജന്‍ മുഖ്യാതിഥിയായി. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇ.ഡി. ദീപക് മുഖ്യപ്രഭാഷണം നടത്തി. കോര്‍പറേഷന്‍ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ എം.എല്‍. റോസി, ഫസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ എം.ഡി. ഇഗ്‌നേഷ്യസ്, ലയണ്‍സ് പബ്ലിക് റിലേഷന്‍ ഓഫിസര്‍ ജെയിംസ് വളപ്പില, ജോയൻറ് കാബിനറ്റ് സെക്രട്ടറിമാരായ വെങ്കിടാചലം, ക്യാപ്റ്റന്‍ ആൻറണി ആലപ്പാട്ട്, അഡ്വൈസര്‍ ഡെന്നി കൊക്കന്‍ എന്നിവര്‍ സംസാരിച്ചു. ക്ലബ് സെക്രട്ടറി കെ.എസ്. സുജിന്‍ സ്വാഗതവും ആശുപത്രി സൂപ്രണ്ട് ശ്രീദേവി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story