Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശോക തന്ത്രികൾ മീട്ടി...

ശോക തന്ത്രികൾ മീട്ടി ബാലുവിന്​ സ്​മരണാഞ്​ജലി

text_fields
bookmark_border
തൃശൂർ: 'കണ്ണീർ പൂവി​െൻറ കവിളിൽ തലോടി...'സംഗീത സംവിധായകനായിരുന്ന ജോൺസൺ മാഷി​െൻറ സഹോദരൻ ചാക്കോ തട്ടിൽ വയലിൻ തന്ത്രികളിൽ ഇൗരടിയിട്ടപ്പോൾ സദസ്സിലേക്കും ദുഃഖത്തി​െൻറ അലകളെത്തി. അന്തരിച്ച ബാലഭാസ്ക്കറിന് വയലിൻ തന്ത്രികളിൽ കണ്ണീർ പ്രണാമം അർപ്പിക്കുകയായിരുന്നു ചാക്കോ അടക്കം വയലിനിസ്റ്റുകൾ. സംഗീത കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ അരുൾദാസ്, പ്രദീപ്, മുസ്തഫ, ആൻസൻ ഫ്രാൻസൻ എന്നിവർ വയലിനിൽ സംഗീതാഞ്ജലി അർപ്പിച്ചു. തുടർന്ന് നടന്ന അനുസ്മരണ യോഗം വയലിനിസ്റ്റും അധ്യാപകനുമായ പോൾസൺ ചാലിഞ്ചേരി ഉദ്ഘാടനം ചെയ്തു. 'ഗീതം സംഗീതം' പ്രസിഡൻറ് ആർ. ഗോപീമോഹൻ അധ്യക്ഷത വഹിച്ചു. പ്രദീപ് സോമസുന്ദരം, ബാലഭാസ്ക്കറിനൊപ്പം പ്രവർത്തിച്ച രജിത്, ഫാ. പോൾ പൂവത്തിങ്കൽ, ഷോമി ഡേവിസ്, ലിജിൻ, ജോസി തരകൻ, ശ്രീവത്സൻ മേനോൻ, അജിത് രാജ എന്നിവർ സംസാരിച്ചു. മധു ആനല്ലൂർ സ്വാഗതവും സി.ജെ. ജോൺ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story