Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉരുൾപൊട്ടലിൽ മരണം ഏഴ്​ ...

ഉരുൾപൊട്ടലിൽ മരണം ഏഴ്​ പേരുടെ കുടുംബങ്ങൾക്ക്​ 28 ലക്ഷത്തി​െൻറ ധനസഹായം

text_fields
bookmark_border
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്കിൽ പ്രകൃതിദുരന്തത്തെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച ഏഴുപേരുടെ അവകാശികൾക്ക് 28 ലക്ഷം രൂപയുടെ ധനസഹായം നൽകി. ദേശമംഗലം കൊറ്റമ്പത്തൂർ സ്വദേശികളായ മൂന്നുപേർക്കും തെക്കുംകര കുറാഞ്ചേരിയിലെ നാല് പേരുടെയും അവകാശികൾക്കാണ് നാലു ലക്ഷം രൂപ വീതം ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നൽകിയത്. കൊറ്റമ്പത്തൂരിൽ മരിച്ച മുണ്ടനാട്ട് ഹരിനാരായണൻ, മുണ്ടനാട്ട് ശിവദാസൻ എന്നിവരുടെ മാതാവ് സുമതി, മുണ്ടനാട്ട് രഞ്ജിത്തി​െൻറ മാതാവ്‌ ചന്ദ്രിക, കുറാഞ്ചേരിയിൽ മരിച്ച പാറേക്കാട്ടിൽ റോസിലി (റോസി), പാറേക്കാട്ടിൽ എയ്ഞ്ചൽ സജി എന്നിവരുടെ അവകാശി സജി, കൊല്ലം കുന്നേൽമാത്യു, ഭാര്യ റോസ എന്നിവരുടെ മകൻ സജി എന്നിവരുടെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്. മരിച്ച മറ്റുള്ളവരുടെ കുടുംബങ്ങൾക്ക് ധനസഹായം ഉടൻ കൈമാറുമെന്ന് തലപ്പിള്ളി താലൂക്ക് ഓഫിസ് അധികൃതർ പറഞ്ഞു. ആഗസ്റ്റ് 16ന് കുറാഞ്ചേരിയിലും, മുള്ളൂർക്കര പഞ്ചായത്തിലെ കാഞ്ഞിരശ്ശേരി, ദേശമംഗലം പഞ്ചായത്തിലെ കൊറ്റമ്പത്തൂർ കോളനിയിലുമായി 24 പേരാണ് താലൂക്കിൽ മരിച്ചത്. കുറാഞ്ചേരി, തെക്കുംകര വില്ലേജിൽ മാത്രമായി19 പേരും കാഞ്ഞിരശേരിയിൽ ഒരാളും കൊറ്റമ്പത്തൂർ കോളനിയിൽ നാലുപേരുമാണ് മരിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story