Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇൗ കലാസൃഷ്​ടികൾ...

ഇൗ കലാസൃഷ്​ടികൾ വീണുപോയവർക്കുള്ള കൈത്താങ്ങാണ്​...

text_fields
bookmark_border
തൃശൂർ: ചിത്രം വരക്കാൻ മാത്രമല്ല, വീണവനെ എഴുന്നേൽക്കാൻ സഹായിക്കാൻ തങ്ങളുടെ കരങ്ങൾക്കാവുമെന്ന് കോളജ് ഓഫ് ഫൈൻ ആർ ട്സിലെ വിദ്യാർഥികൾ തെളിയിക്കുകയാണെന്ന് സിനിമ നടൻ വി.കെ. ശ്രീരാമൻ. സമൂഹത്തി‍​െൻറ താളത്തിനൊത്ത് കലാകാരന്മാർ എത്തുന്ന അപൂർവം സന്ദർഭങ്ങളിലൊന്നാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഗവ. കോളജ് ഓഫ് ഫൈൻ ആർട്സ് സംഘടിപ്പിച്ച ദുരിതാശ്വാസ ധനസമാഹരണ കലാപ്രദർശന-വിപണനമേള 'മെമ്മറിബ്ലിയ'ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരെ പുച്ഛത്തോടെ വീക്ഷിക്കുന്ന കലാകാരന്മാരെ കണ്ടിട്ടുണ്ട്. ഒരു കലാകാരനും സാധാരണ മനുഷ്യരേക്കാൾ കവിഞ്ഞവരല്ലെന്ന് കോളജിലെ പൂർവ വിദ്യാർഥികൂടിയായ അദ്ദേഹം പറഞ്ഞു. അധ്യാപകരും വിദ്യാർഥികളും ഒരു മാസത്തോളമായി നിർമിച്ച കലാവസ്തുക്കളും ചിത്ര-ശിൽപങ്ങളുമാണ് കോളജിൽ സജ്ജീകരിച്ച സ്റ്റാളുകളിൽ പ്രദർശിപ്പിച്ചത്. പല മാധ്യമങ്ങളിലുള്ള ശിൽപങ്ങൾ, ചിത്രങ്ങൾ, ആർട് ടീ ഷർട്ടുകൾ, ആർട്ട് കലണ്ടറുകൾ, കേരളത്തനിമയുള്ള സാരികൾ, ലക്ഷദ്വീപിൽ നിന്നുള്ള വിദ്യാർഥികൾ ഒരുക്കുന്ന പലഹാരങ്ങൾ, ടെറാക്കോട്ട ശിൽപങ്ങൾ, ബാഗുകൾ, കൗതുകവസ്തുക്കൾ, മാലകൾ, കമ്മലുകൾ, ഷാളുകൾ തുടങ്ങി വൈവിധ്യവും കലാമൂല്യവുമുള്ള ഉൽപന്നങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 2019ലെ ആർട് കലണ്ടറുകൾ വർഷം മുഴുവൻ കലണ്ടറായി ഉപയോഗിച്ച ശേഷം പിന്നീട് പെയിൻറിങ്ങായി ഫ്രെയിം ചെയ്ത് ഉപയോഗിക്കാവുന്ന രീതിയിലാണ് രൂപകൽപന. പരമ്പരാഗത രീതിയിൽ തുണിയിൽ ഒരുക്കിയ പ്രിൻറുകൾ എല്ലാവരേയും ആകർഷിക്കും. കോളജി‍​െൻറ ഗാലറിയിലാണ് ചിത്രപ്രദർശനം. പ്ലാവിൻ ചുവട്ടിൽ 'പൊളിറ്റിക്കൽ കോർണർ'സജ്ജീകരിച്ചിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശന പ്രശ്നത്തിലും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിലും പൊതുജനങ്ങൾക്കും വരച്ചുകൊണ്ടിരിക്കാനുള്ള വേദിയാണിത്. കുറച്ച് സമയം വിദ്യാർഥികളോടൊത്ത് ചെലവഴിക്കാൻ തയാറായാൽ പോർട്രെയിറ്റ് വരച്ചു നൽകുന്ന ലൈവ് പോർട്രെയ്റ്റ് കോർണറുമുണ്ട്. കലാ-പ്രദർശന വിപണന മേളയിൽനിന്നും ലഭിക്കുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. പ്രദർശനം ഞായറാഴ്ച വരെ തുടരും. ഡോ. കവിത ബാലകൃഷ്ണൻ, പ്രഫ. പി.കെ. മനോജ്, കെ.കെ. ശശി, കെ.കെ. ലക്ഷ്മണൻ, എ.പി. സുനിൽകുമാർ എന്നിവർ ഉദ്ഘാടന പരിപാടിയിൽ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story