Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനധികൃത വൃദ്ധസദനം...

അനധികൃത വൃദ്ധസദനം പൂട്ടിച്ചു​​; നടത്തിപ്പുകാരിക്കെതി​െ​ര കേസ്​

text_fields
bookmark_border
തൃശൂർ: രേഖകളോ ലൈസന്‍സോ ഇല്ലാതെ തൃശൂര്‍ പൂങ്കുന്നം ഹരിനഗറില്‍ പ്രവര്‍ത്തിച്ച 'പാര്‍ക്ക് ഫീല്‍ഡ്' എന്ന വൃദ്ധസദനം ജില്ല ഭരണകൂടം പൂട്ടി. നടത്തിപ്പുകാരിക്കെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തു. അന്തേവാസികെള പൂട്ടിയിട്ടുവെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സബ് കലക്ടര്‍ ഡോ. രേണുരാജ്, ജില്ല സാമൂഹികനീതി ഓഫിസര്‍ എസ്. സുലക്ഷണ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാപനം പൂട്ടിയത്. പരിതാപകരമായ അവസ്ഥയില്‍ കഴിഞ്ഞ അന്തേവാസികളെ രാമവര്‍മപുരത്തെ സര്‍ക്കാര്‍ വൃദ്ധ സദനത്തിലേക്ക് മാറ്റി. മൂന്നുപേരാണ് ഇവിെട ഉണ്ടായിരുന്നത്. ഇവരുടെ ബന്ധുക്കളെ വിവരമറിയിച്ചു. സ്ഥാപനത്തി​െൻറ നടത്തിപ്പുകാരിയായ മീരക്ക് നോട്ടീസ് നല്‍കി. സംഭവം സംബന്ധിച്ച് തൃശൂര്‍ വെസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി. ഓരോ അന്തേവാസിയുടെ പേരിലും സംഭാവനയായി രണ്ടര ലക്ഷം രൂപയും പ്രതിമാസം 16,000 രൂപയും അതിലധികവും രസീത് നല്‍കാതെ കൈപ്പറ്റിയാണ് വൃദ്ധസദനം പ്രവർത്തിച്ചിരുന്നത്. ഓര്‍ഫേനജ് കണ്‍ട്രോള്‍ ബോര്‍ഡി​െൻറ അനുമതിയും ഉണ്ടായിരുന്നില്ല. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ലളിതാംബിക, രാവുണ്ണി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story