Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅർബൻ ബാങ്ക് നിയമന...

അർബൻ ബാങ്ക് നിയമന വിവാദം

text_fields
bookmark_border
ഗുരുവായൂർ: അർബൻ ബാങ്ക് നിയമന വിവാദത്തിൽ പരസ്യ പ്രതിഷേധത്തിന് നേതൃത്വം നൽകിയ നാലുപേരെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടിയെ അപകീർത്തിപ്പെടുന്നവരെ സഹായിച്ചതി​െൻറ പേരിൽ രണ്ട് നഗരസഭ കൗൺസിലർമാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. ഗാന്ധിജയന്തി ദിനത്തിൽ കിഴക്കെനടയിൽ നടത്തിയ ഉപവാസ സമരത്തിന് നേതൃത്വം നൽകിയ മുൻ പൂക്കോട് മണ്ഡലം പ്രസിഡൻറുമാരായ പി.കെ. മോഹനൻ, എം.വി. ലോറൻസ്, യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി വി.വി. ജോയ്, വടക്കേക്കാട് ബ്ലോക്ക് എക്സിക്യൂട്ടിവ് അംഗം അബ്ദുൽ മനാഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കൗൺസിലർമാരാ‍യ ബഷീർ പൂക്കോട്, ടി.കെ. വിനോദ്കുമാർ എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുള്ളത്. ഗാന്ധിജയന്തി ദിനത്തിൽ കോൺഗ്രസി​െൻറ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാതിരുന്നതിനും പാർട്ടിയെ അപകീർത്തിപ്പെടുത്താനായി സഹകരണ സംരക്ഷണ സമിതി സംഘടിപ്പിച്ച ധർണയോട് സഹകരിച്ചതിനുമാണ് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ കൗൺസിലർമാരോട് കാരണം ചോദിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം നവംബറിൽ അർബൻ ബാങ്കിൽ നടന്ന നിയമനങ്ങളെ ചൊല്ലിയാണ് വിവാദം തുടങ്ങിയത്. യു.ഡി.എഫ് ഭരിക്കുന്ന ബാങ്കിൽ അഴിമതി ആരോപിച്ച് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തി. ആരോപണങ്ങളെ തുടർന്ന് ബാങ്കി​െൻറ ചെയർമാനും വൈസ് ചെയർമാനും ഡി.സി.സിയുടെ നിർദേശാനുസരണം രാജിവെച്ചു. ഇതി​െൻറ തുടർച്ചയായി നഗരസഭ കൗൺസിലിലെ യു.ഡി.എഫ് കക്ഷി നേതാവിനെയും മാറ്റി. ഇത്രയും നടപടികൾ സ്വീകരിച്ചിട്ടും കഴിഞ്ഞ ചൊവ്വാഴ്ച കിഴക്കെനടയിൽ പരസ്യ പ്രതിഷേധം സംഘടിപ്പിച്ചതാണ് ഡി.സി.സി നേതൃത്വത്തെ ചൊടിപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story