Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡ് സുരക്ഷക്ക്​ അതീവ...

റോഡ് സുരക്ഷക്ക്​ അതീവ ശ്രദ്ധ -മന്ത്രി എ.കെ. ശശീന്ദ്രൻ

text_fields
bookmark_border
തൃശൂർ: റോഡ് സുരക്ഷക്ക് സര്‍ക്കാര്‍ അതീവ ശ്രദ്ധ നല്‍കുന്നതായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. കേരള പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2020ഓടെ റോഡപകട നിരക്ക് ഗണ്യമായി കുറക്കുകയാണ് സര്‍ക്കാറി​െൻറ ലക്ഷ്യം. ഇത് നടപ്പില്‍ വരുത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ട്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോര്‍ വാഹനവകുപ്പില്‍ പുതുതായി സൃഷ്ടിച്ച 65 എൻഫോഴ്‌സ്‌മ​െൻറ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും. ഓരോ ജില്ലയിലും ഓരോ എന്‍ഫോഴ്‌സ്‌മ​െൻറ് റീജനൽ ട്രാൻസ്‌പോര്‍ട്ട് ഓഫിസര്‍ തസ്തിക നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ കെ. പത്മകുമാര്‍, പൊലീസ് അക്കാദമി ഡയറക്ടര്‍ ബി. സന്ധ്യ, അസി. ഡയറക്ടര്‍മാരായ പി.എസ്. ഗോപി, പി.കെ. മധു, റെജി ജേക്കബ്, കെ.കെ. അജി, മനോജ്കുമാര്‍, ജോയൻറ് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ വി. സുരേഷ്‌കുമാര്‍, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ എം.പി. അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ട് വനിതകള്‍ ഉള്‍പ്പെടെ 41 അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരാണ് പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story