Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹോളിഗ്രേസ്...

ഹോളിഗ്രേസ് നിർമിച്ചുനൽകുന്ന വീടിന് തറക്കല്ലിട്ടു

text_fields
bookmark_border
മാള: ഹോളി ഗ്രേസ് അക്കാദമി പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് നിർമിച്ചു നൽകുന്ന വീടിന് വി.ആർ. സുനിൽകുമാർ എം.എൽ.എ തറക്കല്ലിട്ടു. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. സുകുമാരൻ, ബ്ലോക്ക് അംഗം സോന കെ. കരീം, പഞ്ചായത്തംഗം ടി.കെ. ജിനേഷ് എന്നിവർ സംസാരിച്ചു. പ്രളയബാധിതർക്ക് നിർമിച്ച് നൽകുന്ന എട്ട് വീടുകളിൽ ആദ്യത്തെ വീടാണിത്. കോട്ടമുറി തെക്കുംപുറം ലക്ഷ്മിക്കാണ് ഈ വീട് നിർമിക്കുന്നത്. പ്രളയ ദുരിതാശ്വാസം: രാജു ഡേവീസ് സ്കൂൾ മൂന്നാം ഘട്ട പദ്ധതി തുടങ്ങി മാള: രാജു ഡേവീസ് ഇൻറർനാഷനൽ സ്കൂളി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രളയ ബാധിതരുടെ സംഗമം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രളയ ബാധിതർക്ക് ആശ്വാസമേകി അരക്കോടി രൂപയുടെ സഹായവുമായി എത്തിയ ഡോ. രാജു ഡേവീസ് ഇൻറർനാഷ്ണൽ സ്കൂളി​െൻറ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. സ്കൂൾ ചെയർമാൻ ഡോ. രാജു ഡേവീസ് പെരേപ്പാടൻ അധ്യക്ഷത വഹിച്ചു. മൂന്നാംഘട്ട തുടർ പദ്ധതി പ്രവർത്തനം വഴി നിരാലംബരായ കുടുംബങ്ങളെ ദത്തെടുക്കും. പ്രളയബാധിതരായ വിദ്യാർഥികൾക്ക് മാനസിക സമ്മർദം ലഘൂകരിക്കുവാൻ പ്രത്യേക പാക്കേജുമായി ലുലു-മെട്രോ യാത്രയും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ടി.വി. ഇന്നസ​െൻറ് എം.പി മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ജീവനക്കാർക്കുള്ള സഹായ ധനം എം.പി വിതരണം ചെയ്തു. മാളവിക മധു നായരിൽനിന്നും മൂന്നാംഘട്ട പദ്ധതിയുടെ രൂപരേഖ വി.ആർ. സുനിൽകുമാർ എം.എൽ.എ ഏറ്റുവാങ്ങി. അന്നമനട പഞ്ചായത്ത് പ്രസിഡൻറ് ടെസ്സി ടൈറ്റസ് , പൊയ്യ പഞ്ചായത്ത് പ്രസിഡൻറ് ടി.എം. രാധാകൃഷ്ണൻ, ഫെറോന വികാരി ഫാ. പയസ് ചിറപ്പണത്ത്, മാള മഹല്ല് പ്രസിഡൻറ് എ.എ. അഷറഫ്, കെ.സി. വർഗീസ്, എ.ആർ. രാധാകൃഷ്ണൻ, പഞ്ചായത്തംഗം ബിജു ഉറുമീസ് എന്നിവർ സംസാരിച്ചു. ഹനാൻ ഫാത്തിമ സ്വാഗതവും പി. വിദ്യ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story