Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെരിഞ്ഞനത്ത്...

പെരിഞ്ഞനത്ത് കടലോരത്തുനിന്ന് മണ്ണെടുത്ത് തോട് നികത്തുന്നെന്ന്

text_fields
bookmark_border
കയ്പമംഗലം: പെരിഞ്ഞനത്ത് കടലോരത്തെ സ്വകാര്യ പറമ്പിൽനിന്ന് മണ്ണെടുത്ത് തോട് നികത്തുന്നതായി പരാതി. 15ാം വാര്‍ഡിലെ ആറാട്ടുകടവിന് തെക്കുഭാഗത്താണ് സംഭവം. ചുഴലിക്കാറ്റും കടലേറ്റവും ഉണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായിട്ടും മണ്ണെടുപ്പ് തുടര്‍ന്നതോടെ പരിസരവാസികൾ അധികൃതര്‍ക്ക് പരാതി നല്‍കി. ആറാട്ടുകടവില്‍നിന്ന് മുന്നൂറ് മീറ്ററോളം തെക്ക് കടല്‍ഭിത്തി തകര്‍ന്നുകിടക്കുന്ന സ്ഥലത്താണ് മണലെടുപ്പും നികത്തലും നടക്കുന്നത്. കടലിനോട് ചേര്‍ന്ന സ്ഥലമാണിത്. പറമ്പിലെ തോടി​െൻറ ഒരുഭാഗം ഇതിനകം നികത്തിക്കഴിഞ്ഞു. കടലേറ്റമുണ്ടായാല്‍ വെള്ളം കിഴക്കോട്ട് ഒഴുകിപ്പോകേണ്ട വഴികള്‍ ഇതോടെ അടയുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ഇവിടെ നിന്നും മണ്ണെടുക്കരുതെന്നും അപകടത്തിനിടയാക്കുമെന്നും പല തവണ സ്ഥല ഉടമയോട് പറഞ്ഞെങ്കിലും ഇത് തുടര്‍ന്നു. പരാതിയെ തുടര്‍ന്ന് വില്ലേജ് അധികൃതരും കയ്പമംഗലം പൊലീസും സ്ഥലത്തെത്തി. മണ്ണെടുപ്പ് തൽകാലം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതയി പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story