Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതാശ്വാസ ഫണ്ട്...

ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാൻ കടലാസ് ശേഖരണം

text_fields
bookmark_border
കരൂപ്പടന്ന: 'നമ്മൾ തോറ്റ ജനതയല്ല' എന്ന പ്രമേയവുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ ഡി.വൈ.എഫ്.ഐ വെള്ളാങ്ങല്ലൂർ സൗത്ത് മേഖല കമ്മിറ്റി പഴയ കടലാസ് ശേഖരണം നടത്തി. മാള ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻറ് എം.എം. മുകേഷിന് കടലാസുകൾ കൈമാറി ദേശീയ അധ്യാപക അവാർഡ് ജേതാവ് സി.ബി. ഷക്കീല ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ വെള്ളാങ്ങല്ലൂർ സൗത്ത് മേഖല പ്രസിഡൻറ് വി.എസ്. അദീപ്, പി.ആർ. രാജേഷ്, ശ്രീഷ്മ സതീഷ്, ശ്യാംകുമാർ, ഫിഡൽ മോഹൻ, ജ്യോതിക ജോഷി, സൽന സുനിൽ, വിഷ്ണു കാർത്തിക് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story