Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാലാവസ്ഥ...

കാലാവസ്ഥ മുന്നറിയിപ്പ്: നെന്മണിക്കര പഞ്ചായത്തില്‍ ജാഗ്രതാസമിതി

text_fields
bookmark_border
ആമ്പല്ലൂര്‍: കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് നെന്മണിക്കര പഞ്ചായത്തില്‍ ജാഗ്രതാസമിതി രൂപവത്കരിച്ചു. പൊലീസ്, ഫയര്‍ഫോഴ്‌സ്, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി തുടങ്ങിയ വകുപ്പുകള്‍ ഏകോപിപ്പിച്ചാണ് സമിതി രൂപവത്കരിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് ഷീല മനോഹര​െൻറ അധ്യക്ഷതയില്‍ യോഗം ചേർന്നു. കഴിഞ്ഞ പ്രളയത്തില്‍ മണലിപ്പുഴയും കുറുമാലിപ്പുഴയും കരകവിഞ്ഞതിനെ തുടര്‍ന്ന് പഞ്ചായത്തില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെ എത്തിയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി​െൻറ മുന്നറിയിപ്പ് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നതിന് മുമ്പാണ് അധികൃതര്‍ ജാഗ്രത സമിതിക്ക് രൂപം നല്‍കിയത്. പഞ്ചായത്തി​െൻറ ഭൂരിഭാഗവും താഴ്ന്ന പ്രദേശങ്ങളായതിനാല്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയേറെയാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ ഏതുസമയത്തും തുടങ്ങാനുള്ള ഒരുക്കങ്ങള്‍ പഞ്ചായത്ത് പൂര്‍ത്തീകരിച്ചു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട നാലു കുടുംബങ്ങള്‍ ഇപ്പോഴും ചിറ്റിശ്ശേരിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നുണ്ട്. ആവശ്യമെങ്കില്‍ നിലവിലെ ക്യാമ്പില്‍ കൂടുതല്‍ കുടുംബങ്ങളെ താമസിപ്പിക്കാനും ധാരണയായി. പ്രളയത്തില്‍ ഭാഗികമായ കേടുപാടുകള്‍ സംഭവിച്ച വീടുകളില്‍ കഴിയുന്നവര്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനുള്ള സൗകര്യം ഒരുക്കുമെന്ന് പ്രസിഡൻറ് അറിയിച്ചു. ശനിയാഴ്ച മുതല്‍ പഞ്ചായത്തില്‍ ഇന്‍ഫര്‍മേഷന്‍ സ​െൻറര്‍ പ്രവര്‍ത്തനമാരംഭിക്കും. കൊടകര ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ്.ബൈജു, പഞ്ചായത്ത് സെക്രട്ടറി വിജയലക്ഷ്മി, അരുണ്‍മോഹന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story