Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജല പരിശോധന ക്യാമ്പ്

ജല പരിശോധന ക്യാമ്പ്

text_fields
bookmark_border
കൊടുങ്ങല്ലൂർ: പടിഞ്ഞാറെ വെമ്പല്ലൂർ എം.ഐ.ടി.യു.പി സ്കൂളിൽ സംഘടിപ്പിച്ചു. ജലസുരക്ഷ-ജീവസുരക്ഷ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ സയൻസ് ബ്ലൂ ആർമി ക്ലബും സംയുക്തമായാണ് ജലപരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ല പഞ്ചായത്തംഗം ബി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് രമേഷ് ബാബു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ടി.എസ്. രാജേന്ദ്രൻ, വാർഡ് അംഗം ഷൈബി ദിനകരൻ, എം.ഐ. ഉഷ, കെ.ആർ. ലത എന്നിവർ സംസാരിച്ചു. കയ്പ്പമംഗലം ഫിഷറീസ് സ്കൂളിലെ ഗുരുപ്രിയയുടെ നേതൃത്വത്തിൽ അക്വാ കൾച്ചർ വിഭാഗത്തിലെ വിദ്യാർഥികൾ ജല പരിശോധനക്ക് നേതൃത്വം നൽകി. ക്ലബ് അംഗങ്ങൾ പങ്കെടുത്ത ക്യാമ്പിന് ലൈസ നന്ദി പറഞ്ഞു. മദ്യശാലക്കെതിരെ ബി.ജെ.പി ധർണ കൊടുങ്ങല്ലൂർ: നഗരസഭ 17ാം വാർഡിൽ മദ്യശാല ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റി ധർണ നടത്തി. എസ്.സി മോർച്ച ദേശീയ വൈസ്പ്രസിഡൻറ് ഷാജു മോൻ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.എസ്. വിനോദ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് എം.ജി. പ്രശാന്ത് ലാൽ, എൽ.കെ. മനോജ്, പ്രേംജി, വി.ജി. ഉണ്ണികൃഷ്ണൻ, സി.എം. ശശീന്ദ്രൻ, കെ.എസ്. ശിവറാം, ശാലിനി വെങ്കിടേഷ്, ഡോ. ആശാലത എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story