Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയത്തിൽ നടുവൊടിഞ്ഞ...

പ്രളയത്തിൽ നടുവൊടിഞ്ഞ ജനതയെ മദ്യത്തിൽ മുക്കാൻ ശ്രമം- വെൽഫെയർ പാർട്ടി

text_fields
bookmark_border
കൊടുങ്ങല്ലൂർ: പ്രളയ ദുരിതത്തിൽ നടുവൊടിഞ്ഞ ജനതയെ മദ്യത്തിൽ മുക്കാനുള്ള ശ്രമവുമായാണ് എക്സൈസ് മന്ത്രിയും സി.പി.എമ്മും മുന്നോട്ട് പോകുന്നതെന്ന് വെൽഫെയർ പാർട്ടി കുറ്റപ്പെടുത്തി. സർക്കാർ ആരംഭിക്കുന്ന പുതിയ മദ്യോൽപാദന സ്ഥാപനങ്ങൾ ബജറ്റിലോ മദ്യനയത്തിലോ വ്യവസായ നയത്തിലോ പറയാത്തതാണ്. എൽ.ഡി.എഫിലും വിഷയം ചർച്ച ചെയ്തിട്ടില്ല. കോടികളുടെ അഴിമതിയാണ് ഇൗ നീക്കത്തിന് പിന്നിലെന്ന് പാർട്ടി കയ്പമംഗലം മണ്ഡലം കമ്മിറ്റി ആരോപിച്ചു. അന്യായമായി ബ്രൂവറികളും, ഡിസ്്റ്റിലറികളും അനുവദിച്ച എക്സൈസ് മന്ത്രി രാജിവെക്കുക, മദ്യ നയം തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രതിഷേധ ജാഥ പ്രസിഡൻറ് റഫീഖ് കാതിക്കോട് ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻറ് ഷെഫീഖ് കാരുമാത്ര, ഇസ്ഹാക്ക് മതിലകം, ഹൈദ്രോസ്, ശിവശങ്കരൻ, ഉണ്ണികൃഷ്ണൻ, എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story