Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഊരകം അംഗൻവാടിയിൽ...

ഊരകം അംഗൻവാടിയിൽ വീണ്ടും കുരുന്നുകളുടെ കളിചിരി

text_fields
bookmark_border
ഇരിങ്ങാലക്കുട: അമ്പത് ദിവസത്തെ ഇടവേളക്ക് ശേഷം ഊരകം അംഗൻവാടിയിൽ കുരുന്നുകളുടെ കളിചിരി നിറഞ്ഞു. പ്രളയത്തിൽ പൂർണമായും മുങ്ങിയ മുരിയാട് പഞ്ചായത്തിലെ പത്താം വാർഡ് ഊരകം ഈസ്റ്റ് അംഗൻവാടിയാണ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്. 20 കുട്ടികളുള്ള ഈ അംഗൻവാടി കഴിഞ്ഞ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷം നടത്തിയശേഷം അടച്ചതാണ്. കനത്ത മഴയിൽ ഈ അംഗൻവാടി പൂർണമായും വെള്ളത്തിലായി. അഞ്ച് ദിവസം വെള്ളത്തിനടിയിലായ അംഗൻവാടിയിലെ മുഴുവൻ സാധനങ്ങളും നശിച്ചു. മൂന്നു വർഷം മുമ്പ് രാജ്യാന്തര നിലവാരത്തിൽ പുനർനിർമിച്ച ഈ അംഗൻവാടി സംസ്ഥാനത്തെ മികച്ച അംഗൻവാടികളിലൊന്നായിരുന്നു. ശീതീകരണി ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും പൊതുജന സഹകരണത്തോടെ ഇവിടെ സജീകരിച്ചിരുന്നു. ശുചിത്വ അംഗൻവാടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച ഇവിടെ രജിസ്റ്റർ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ, കുട്ടികളടെ കളിപ്പാട്ടങ്ങൾ, കസേരകൾ, മേശകൾ, കിടക്കകൾ, ജലശുദ്ധീകരണി ഉൾപ്പെടെ മുഴുവൻ സാധനങ്ങളും നശിച്ചു. പ്രളയത്തിനു ശേഷം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. പഞ്ചായത്തി​െൻറ ഫണ്ടുപയോഗിച്ച് അറ്റകുറ്റപ്പണികളും പെയിൻറിങ്ങും നടത്തി. പൊതുജന സഹകരണത്തോടെ വീണ്ടും സൗകര്യങ്ങൾ പുനഃസ്ഥാപിക്കാനാണ് ജനപ്രതിനിധികളുടെ ലക്ഷ്യം. പുനഃപ്രവേശനം പാലുകാച്ചൽ ചടങ്ങോടെ നടന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു. മുൻ പഞ്ചായത്തംഗം കെ.സി. ഗംഗാധരൻ ഉൾപ്പെടെ രക്ഷിതാക്കളും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story