Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേളിത്തോട്ടിലെ അനധികൃത ...

കേളിത്തോട്ടിലെ അനധികൃത ബണ്ട് പൊളിച്ചുനീക്കി

text_fields
bookmark_border
ആമ്പല്ലൂര്‍: സ്വാഭാവിക നീരൊഴുക്കിന് തടസ്സമായി പീച്ചി ഇടതുകര കനാലി​െൻറ ഭാഗമായ കേളിത്തോട്ടില്‍ അനധികൃതമായി നി ര്‍മിച്ച ബണ്ട് പൊളിച്ചുനീക്കി. തോടുമറികടക്കാനായി വ്യക്തി നിർമിച്ച ബണ്ടാണ് നാട്ടുകാരും പുതുക്കാട് പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് പൊളിച്ചത്. ഓവുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കനാലിലെ സ്വാഭാവിക നീരൊഴുക്ക് തടയുന്ന രീതിയിലായിരുന്നു ബണ്ട് കെട്ടിയിരുന്നത്. കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് കേളിത്തോടിനുസമീപത്തെ പട്ടികജാതി കോളനിയിലെ വീടുകളില്‍ വെള്ളം കയറാന്‍ കാരണം ബണ്ട് നിര്‍മിച്ചതുകൊണ്ടാണെന്ന് കോളനി വാസികള്‍ ആരോപിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി ശിവരാജ​െൻറ നേതൃത്വത്തില്‍ മണ്ണുമാന്തി ഉപയോഗിച്ചാണ് ബണ്ട് നീക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story