Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപടിയൂരില്‍ റീസര്‍ജൻറ്...

പടിയൂരില്‍ റീസര്‍ജൻറ് കേരള ലോണ്‍ പദ്ധതി തുടങ്ങി

text_fields
bookmark_border
ഇരിങ്ങാലക്കുട: പ്രളയബാധിതരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന റീസര്‍ജൻറ് കേരള ലോണ്‍ പദ്ധതി പടിയൂരില്‍ തുടങ്ങി. കുടുംബശ്രീ മിഷൻ, സഹകരണവകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതി എടതിരിഞ്ഞി സര്‍വിസ് സഹകരണ ബാങ്കില്‍ പ്രഫ. കെ.യു. അരുണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എസ്. സുധന്‍ അധ്യക്ഷനായിരുന്നു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി നക്കര, ജില്ല പഞ്ചായത്തംഗം എന്‍.കെ. ഉദയപ്രകാശ്, കെ.എസ്. രാധാകൃഷ്ണന്‍, സി.ഡി.എസ്. ചെയര്‍പേഴ്സന്‍ അജിത വിജയന്‍, ബാങ്ക് പ്രസിഡൻറ് പി. മണി, വൈസ് പ്രസിഡൻറ് ടി.ആര്‍. ഭുവനേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. എന്നാല്‍, പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടന പരിപാടിയില്‍ പ്രതിപക്ഷാംഗങ്ങളെ അവഗണിച്ചതില്‍ കോണ്‍ഗ്രസ്, ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധിച്ചു. ലോണി​െൻറ ഉദ്ഘാടനം പ്രതിപക്ഷാംഗങ്ങളെ അറിയിക്കുകയോ, പരിപാടിക്ക് ക്ഷണിക്കുകയോ ചെയ്തില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം, പദ്ധതി നടപ്പാക്കുന്നത് സഹകരണ ബാങ്കും കുടുംബശ്രീയും ചേര്‍ന്നാണെന്നും പഞ്ചായത്തല്ലെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എസ്. സുധന്‍ പറഞ്ഞു. കോണ്‍ഗ്രസ്, ബി.ജെ.പി. അംഗങ്ങളെ കുടുംബശ്രീ ചെയര്‍പേഴ്സന്‍ ഔദ്യോഗികമായി ക്ഷണിച്ചിരുന്നതായും പ്രസിഡൻറ് വ്യക്തമാക്കി .
Show Full Article
TAGS:LOCAL NEWS 
Next Story