Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊരട്ടിയില്‍ ബസിന്...

കൊരട്ടിയില്‍ ബസിന് പിന്നില്‍ ലോറിയിടിച്ച് 13 പേര്‍ക്ക് പരിക്ക്

text_fields
bookmark_border
ചാലക്കുടി: കൊരട്ടി ദേശീയപാതയില്‍ സ്വകാര്യ യാത്ര ബസിന് പിന്നില്‍ പാര്‍സല്‍ലോറിയിടിച്ച് 13പേര്‍ക്ക് പരിക്ക്. 11 വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കും വീട്ടമ്മയ്ക്കുമാണ് പരിക്കേറ്റത്. കൊരട്ടി പൊലീസ് സ്റ്റേഷന് മുന്‍വശത്ത് വെള്ളിയാഴ്ച രാവിലെ 8.15 നായിരുന്നു അപകടം. ചാലക്കുടിയില്‍ നിന്ന് വാലുങ്ങാമുറിയിലേക്ക് പോകുന്ന ജീസസ് ബസിന് പിന്നില്‍ അതിനെ മറികടക്കാന്‍ ശ്രമിച്ച പാര്‍സല്‍മിനിലോറിയാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസി​െൻറ പിന്‍ഭാഗം തകർന്ന് സീറ്റുകള്‍ വേര്‍പ്പെട്ടു. കൊരട്ടി പൊലീസ് ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. കൊരട്ടി പോളിടെക്‌നിക് വിദ്യാര്‍ഥികളായ കുണ്ടായി ദിലീപ്പി​െൻറ മകന്‍ അക്ഷയ്, കൊടുങ്ങല്ലൂര്‍ മുഹമ്മദ് ഇക്ബാലി​െൻറ മകന്‍ ഇസ്ലാം, കുണ്ടായി വാമദേവ​െൻറ മകന്‍ വിഷ്ണു, തിരുമുടിക്കുന്ന് ഹയര്‍സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ തൂമ്പൂര്‍ ബാബുവി​െൻറ മകള്‍ ആരതി, കോനൂര്‍ അനഘ ജേക്കബ്, ഇടുക്കി തൊടുപുഴ തെക്കേപ്ലാത്തോട്ടില്‍ റൈബല്‍ മാത്യു, മുരിങ്ങൂര്‍ നരികുളം സിജോയുടെ മകള്‍ സ്‌നേഹ, കൊരട്ടി തെക്കിനേടത്ത് ജീന ജോസഫ്, കോനൂര്‍ കോള്‍ക്കുന്ന് പോള്‍ ആൻറണിയുടെ മകള്‍ അലീഷ, കൊരട്ടി വിതയത്തില്‍ ഏണസ്റ്റി​െൻറ മകള്‍ ആന്‍മരിയ, ചാലക്കുടി മൂത്തേടന്‍ ആൻറുവി​െൻറ മകള്‍ സാന്ദ്ര, കൊരട്ടി പോളിടെക്‌നിക് അധ്യാപിക വെള്ളാങ്കല്ലൂര്‍ പാറേക്കാടന്‍ ജോയുടെ മകള്‍ റിനി (22), പോട്ട താഴേക്കാടന്‍ ബാബുവി​െൻറ ഭാര്യ പ്രിന്‍സി (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ​െൻറ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലക്കുടി െറയില്‍വേ പാലത്തില്‍ പണി മന്ദഗതിയില്‍ ചാലക്കുടി: ചാലക്കുടിയിലെ റെയില്‍വേ പാലത്തില്‍ മണ്ണിടിച്ചില്‍ ശാശ്വതമായി പരിഹരിക്കാനുള്ള പണികള്‍ ഇനിയും ആരംഭിച്ചില്ലെന്ന് പരാതി. െറയില്‍വേ അധികൃതര്‍ ഈ പ്രശ്‌നം വേണ്ടത്ര ഗൗരവത്തോടെ സമീപിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ബുധനാഴ്ച വൈകിട്ടാണ് ചാലക്കുടി റയില്‍വേ പാലത്തി​െൻറ മുരിങ്ങൂര്‍ ഭാഗത്ത് ഗുരുതരമായ മണ്ണിടിഞ്ഞത്. ട്രാക്കില്‍നിന്ന് മെറ്റല്‍ ഇളകിപ്പോയി. ഇതിന് പരിഹാരമായി റയില്‍വേ അധികൃതര്‍ ഇടിച്ചില്‍ ഉണ്ടായ ഭാഗത്ത് െറയില്‍ തൂണുകള്‍ വച്ച് ട്രാക്കിലെ മെറ്റല്‍ ചോര്‍ന്നു പോകാതിരിക്കാനുള്ള ജോലികള്‍ അടിയന്തരമായി ചെയ്തു. ഇത് പ്രശ്‌നത്തിന് ശാശ്വതപരിഹാരമല്ലെന്നാണ് പരാതി. ട്രാക്കില്‍ വെറുതേ മെറ്റല്‍ നിറച്ച ചാക്കുകള്‍ നിരത്തിയതല്ലാതെ മണ്ണിടിഞ്ഞ ഭാഗത്ത് വീണ്ടും മണ്ണിടിയാതിരിക്കാനുള്ള ശ്രമങ്ങളൊന്നും നടത്തിയിട്ടില്ല. പോരാത്തതിന്, മണ്ണിടിഞ്ഞതിന് താഴെയുള്ള ഭാഗത്ത് താല്‍ക്കാലികമായി െവച്ച മെറ്റല്‍ ചാക്കുകള്‍ പലതും ഊര്‍ന്ന് പുഴയിലേക്ക് വീണു. സിമൻറ് ഉപയോഗിച്ച് അടിത്തട്ടില്‍നിന്ന് കരിങ്കല്ല് കെട്ടി ഉറപ്പിച്ചാലേ ഈ ഭാഗത്തെ മണ്ണിടിച്ചില്‍ തടയാനാവൂ. വെള്ളിയാഴ്ചയും ഉദ്യോഗസ്ഥര്‍ പാലത്തി​െൻറ മുരിങ്ങൂര്‍ ഭാഗത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും പണികള്‍ നടക്കുന്നില്ലെന്നാണ് ആരോപണം. എന്തെങ്കിലും അപകടം ഉണ്ടാകും മുമ്പ് പണികള്‍ ഉടന്‍ നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പാലത്തിന് സുരക്ഷപ്രശ്‌നമില്ലെന്നാണ് െറയില്‍വേ അധികൃതരുടെ നിലപാട്. നാട്ടുകാരുടെ ആശങ്കകള്‍ അസ്ഥാനത്താണ്. പ്രളയത്തെ തുടര്‍ന്ന് മണ്ണിടിഞ്ഞുവെന്ന് പറയുന്ന ഭാഗത്ത് ആഴത്തില്‍ അടിത്തറയുള്ള പാലത്തി​െൻറ സ്പാനുകളിലൊന്നുണ്ട്. പാലത്തി​െൻറ ഉറപ്പിന് താല്‍ക്കാലം ഭീഷണിയില്ല. യാത്രക്കാര്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. എന്തായാലും പാലത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാതിരിക്കാനുള്ള പണികള്‍ ഉടന്‍ നടത്തുമെന്ന് റയില്‍വേ വ്യക്തമാക്കി. പ്രളയത്തെ തുടര്‍ന്ന് ഒന്നര മാസം മുമ്പാണ് ചാലക്കുടി റയില്‍വേ പാലത്തി​െൻറ ഇരുവശത്തും മണ്ണിടിച്ചില്‍ ഉണ്ടായത്. തുടര്‍ന്ന് അവിടെ ബലപ്പെടുത്താനായി മെറ്റല്‍ നിറച്ച ചാക്കുകള്‍ നിരത്തിയത് കഴിഞ്ഞ രണ്ട് ദിവസത്തെ മഴയെ തുടര്‍ന്ന് പാലത്തി​െൻറ മുരിങ്ങൂര്‍ വശത്ത് മെറ്റല്‍ചാക്കുകള്‍ ഊര്‍ന്നുപോവുകയും മണ്ണ് നഷ്ടപ്പെടുകയും ചെയ്യുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story