Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്വകാര്യ കൺസ്ട്രക്​ഷൻ...

സ്വകാര്യ കൺസ്ട്രക്​ഷൻ ഗ്രൂപ്പിന് കോർപറേഷൻ ഒരു കോടി നൽകുന്നു

text_fields
bookmark_border
തൃശൂർ: ശക്തൻ നഗർ മാർക്കറ്റിന് രൂപരേഖ തയാറാക്കിയതിൽ സ്വകാര്യ കൺസ്ട്രക്ഷൻ ഗ്രൂപ്പിന് കോർപറേഷൻ ഒരു കോടിയോളം നൽകാൻ ആലോചന. തൃശൂരിലെ എനാർക്ക് കൺസ്ട്രക്ഷൻസിനാണ് കരാർ തുകയായ 34 ലക്ഷത്തി​െൻറ പലിശ സഹിതം ഒരു കോടി അനുവദിച്ച് ഹൈകോടതിയിലെ കേസ് അവസാനിപ്പിക്കാൻ ആലോചിക്കുന്നത്. 31 ലക്ഷം നൽകി 30 വർഷം മുമ്പ് അവസാനിപ്പിക്കാമായിരുന്ന നടപടിയാണ് വലത്-ഇടത് ഭരണസമിതികളുടെ പിടിവാശിയിൽ ഭീമമായ തുക കോർപറേഷന് െചലവിടേണ്ട അവസ്ഥയിലെത്തിച്ചത്. കാലങ്ങളായുള്ള കേസെന്ന നിലയിലും ഇതി​െൻറ കാരണത്താൽ മറ്റ് പദ്ധതികളും പുതിയ രൂപരേഖയും ആലോചിക്കാൻ കഴിയില്ലെന്നും പറഞ്ഞാണ് തുക നൽകുന്നത്. 1987ഡിസംബറിലാണ് എനാർക്ക് കൺസ്ട്രക്ഷൻ എന്ന സ്വകാര്യ ഗ്രൂപ്പുമായി കോർപറേഷൻ ശക്തൻ നഗറിൽ പച്ചക്കറി മാർക്കറ്റ് പണിയാൻ രൂപരേഖ തയാറാക്കുന്നതിന് കരാറിലേർപ്പെട്ടത്. 34 ലക്ഷത്തിനായിരുന്നു ഉടമ്പടി. ഇതിൽ 75 ശതമാനം പ്ലാനും എസ്റ്റിമേറ്റും തയാറാക്കി നൽകുമ്പോഴും 25 ശതമാനം പദ്ധതികൾക്കുള്ള സാങ്കേതികാനുമതി ലഭിച്ചതിന് ശേഷം നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതനുസരിച്ച് മൂന്ന് ലക്ഷം മുൻകൂർ അനുവദിക്കുകയും ചെയ്തു. 1999ൽ പ്ലാൻ അംഗീകരിച്ചെങ്കിലും കമ്പനിക്ക് തുക നൽകിയില്ല. ഇതേത്തുടർന്നാണ് അവർ ഹൈകോടതിയിൽ കേസിന് പോയത്. 2002ൽ മാസത്തിനകം തുകയും 12 ശതമാനം പലിശയും കൺസ്ട്രക്ഷൻ കമ്പനിക്ക് അനുവദിക്കാൻ നിർദേശിച്ച് ഹൈകോടതി ഉത്തരവിട്ടു. അന്നത്തെ കൗൺസിലർമാരിൽനിന്ന് 12 ശതമാനം പലിശ ഈടാക്കാനും നിർദേശിച്ചു. എന്നാൽ വിധിക്കെതിരെ അപ്പീൽ പോകാനായിരുന്നു കൗൺസിൽ തീരുമാനം. വിധി നടപ്പാക്കാത്തതിനെതിരെ കമ്പനി വീണ്ടും ജില്ല അഡീഷനൽ സബ് കോടതിയെ സമീപിച്ചതോടെ 45.15 ലക്ഷവും പലിശ, കോടതി െചലവ് എന്നിവയും നൽകാനും വിധിച്ചു. ഇതിന് പിന്നാലെ 76.07 ലക്ഷം ആവശ്യപ്പെട്ട് കമ്പനി കോടതിയെ സമീപിച്ചതിൽ നടപടികൾ പുരോഗമിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story