Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആയില്യം മഹോത്സവം...

ആയില്യം മഹോത്സവം ആഘോഷിച്ചു

text_fields
bookmark_border
ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രത്തിൽ ആയില്യം മഹോത്സവം ആഘോഷിച്ചു. വെള്ളിയാഴ്ച പുലർച്ചെ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. പിന്നീട് പാലഭിഷേകം, ആയില്യപൂജ, പാലും നൂറും, വൈകീട്ട് ദീപാരാധനക്ക് ശേഷം മഹാസർപ്പബലി എന്നിവ നടന്നു. ഭക്തജനങ്ങൾക്ക് നേരിട്ട് ആയില്യപൂജ നടത്തുന്നതിന് സൗകര്യം ഒരുക്കിയിരുന്നു. ഉച്ചപൂജക്ക് ശേഷം ക്ഷേത്രത്തിൽ ഭക്തർക്ക് പാള പ്ലേറ്റിൽ കഞ്ഞിയും മുതിര പുഴുക്ക്, അച്ചാർ, പപ്പടം എന്നിവയും പ്രസാദമായി നൽകി. നാഗരാജാവും നാഗയക്ഷിയും ഒന്നിച്ചു പ്രതിഷ്ഠയുള്ള മണത്തല നാഗയക്ഷിക്ഷേത്രത്തില്‍ ആയില്യം തൊഴാന്‍ ജില്ലക്ക് പുറത്തുനിന്നും ഭക്തരെത്തി. ചടങ്ങുകൾക്ക് ശാന്തിമാരായ സന്തോഷ്, ബൈജു, സനിൽ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രകമ്മിറ്റി പ്രസിഡൻറ് കെ.വി. ദേവന്‍, സെക്രട്ടറി കെ.ജി. പരാധാകൃഷ്ണന്‍, രാമി അഭിമന്യു, കഞ്ചാട്ടി സഹദേവന്‍, ആച്ചി രാജന്‍, ആർട്ടിസ്റ്റ് ഉണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story