Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡയാലിസിസ് കേന്ദ്രം...

ഡയാലിസിസ് കേന്ദ്രം പ്രവർത്തനം വൈകുന്നു

text_fields
bookmark_border
കുന്നംകുളം: ഡയാലിസിസ് യൂനിറ്റ് ആരംഭിക്കാൻ പണിത കെട്ടിടത്തിൽ വർഷങ്ങൾക്ക് ശേഷം സജ്ജീകരണം ഒരുക്കിയിട്ടും നാളിതുവരെ യൂനിറ്റ് പ്രവർത്തിപ്പിക്കാനായില്ലെന്ന് ആക്ഷേപം. ഉദ്ഘാടനം കഴിഞ്ഞ് മാസം രണ്ട് കഴിഞ്ഞിട്ടും താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രത്തി​െൻറ പ്രവർത്തനം ആരംഭിച്ചില്ല. സാധാരണക്കാർ ആശ്രയിക്കുന്ന ഈ ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ് വന്നാൽ ഏറെ ആശ്വാസമാകുമെന്നാണ് കരുതിയിരുന്നത്. തടസ്സങ്ങളെല്ലാം നീക്കി രണ്ടര വർഷത്തിന് ശേഷം ആരോഗ്യമന്ത്രി ഷൈലജ ഡയാലിസിസ് കേന്ദ്രത്തി​െൻറ ഉദ്ഘാടനം കഴിഞ്ഞ ആഗസ്റ്റ് നാലിന് നിർവഹിച്ചു. എട്ടു പേർക്ക് ഒരേ സമയം ഡയാലിസിസ് ചെയ്യാൻ ആധുനിക സൗകര്യങ്ങളോടു കൂടിയ കേന്ദ്രമായിരുന്നു ഇത്. യൂനിറ്റ് പ്രവർത്തിപ്പിക്കുന്നതിനായി പൊതുജന പങ്കാളിത്തത്തോടുകൂടി പണം സമാഹരിക്കണമെന്ന മന്ത്രി എ.സി. മൊയ്തീ​െൻറ അഭ്യർഥനയെതുടർന്ന് വിദേശത്തും സ്വദേശത്തുമുള്ള നിരവധി പേർ സഹായവുമായി രംഗത്തു വരികയും ചെയ്തു. എന്നാൽ കേന്ദ്രത്തി​െൻറ പ്രവർത്തനമാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ശീതീകരണ സൗകര്യത്തിനുള്ള യന്ത്രങ്ങൾ എത്താത്തതാണ് തടസ്സമെന്നാണ് അന്വേഷണത്തിൽ അറിയുന്നത്. കുന്നംകുളം പരിസരത്തുള്ള നാൽപ്പതോളം പേർ ഡയാലിസിസ് ആവശ്യത്തിനുവേണ്ടി പേരുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ രണ്ടുപേർ മരണപ്പെട്ടതായും അധികൃതർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇനിയുള്ള തടസ്സങ്ങൾ നീക്കി എത്രയും പെട്ടെന്ന് ഡയാലിസിസ് യൂനിറ്റ് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാൻ അധികൃതർ തയാറാവണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story