Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമോദി രാജ്യത്തെ...

മോദി രാജ്യത്തെ കോർപറേറ്റുകൾക്ക് പണയം വെച്ചു -സി.എൻ. ജയദേവൻ

text_fields
bookmark_border
ഗുരുവായൂർ: മോദിയുടെ ഭരണം രാജ്യത്തെ കോർപറേറ്റുകൾക്ക് പണയം വെച്ചുവെന്ന് സി.എൻ. ജയദേവൻ എം.പി ആരോപിച്ചു. കേന്ദ്ര സര്‍ക്കാറി​െൻറ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സി.പി.ഐ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന പ്രചാരണത്തി​െൻറ ഭാഗമായി ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി ആരംഭിച്ച കാല്‍നട ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊട്ടതിനെല്ലാം രാജ്യസ്നേഹം പറയുന്നവരാണ് ശതകോടികൾ മുക്കിയവരെ രാജ്യം വിടാൻ സഹായിച്ചത്. കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചവർ തന്നെ രാജ്യത്തെ ബാങ്കുകളിൽ നിന്ന് കോടികൾ മുക്കിയവരെ സുരക്ഷിതമായി രാജ്യം വിടാൻ വഴിയൊരുക്കി. വിദേശത്തേക്ക് കടക്കും മുമ്പ് വിജയ് മല്യയും അരുൺ ജെയ്റ്റ്ലിയും പാർലമ​െൻറി​െൻറ സെൻട്രൽ ഹാളിൽ നടത്തിയ കൂടിക്കാഴ്ച വിശദീകരിക്കാൻ ബി.ജെ.പി തയാറാകണമെന്നും ജയദേവൻ ആവശ്യപ്പെട്ടു. മണ്ഡലം അസി. സെക്രട്ടറി സി.വി. ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റനായ മണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീറിന് ജയദേവൻ പതാക കൈമാറി. ലോക്കല്‍ സെക്രട്ടറി കെ.എ. ജേക്കബ്, മഹിളാസംഘം മണ്ഡലം സെക്രട്ടറി ഗീതാ രാജന്‍ എന്നിവര്‍ സംസാരിച്ചു. 22 ഓളം കേന്ദ്രങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കും. തിങ്കളാഴ്ച വൈകീട്ട് പൊക്കുളങ്ങരയില്‍ നടക്കുന്ന സമാപന പൊതുയോഗം ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story