Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബി.ജെ.പി...

ബി.ജെ.പി അഴിച്ചുവിടുന്ന വർഗീയത എന്തു വില കൊടുത്തും ചെറുക്കും

text_fields
bookmark_border
പാവറട്ടി: ശബരിമലയുടെ പേരിൽ ബി.ജെ.പി അഴിച്ചുവിടുന്ന വർഗീയതയെ എന്തു വില കൊടുത്തും ചെറുക്കുമെന്ന് സി.പി.െഎ ജില്ല അസി. സെക്രട്ടറി പി. ബാലചന്ദ്രൻ പറഞ്ഞു. മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി മണലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കാൽനട ജാഥയുടെ രണ്ടാം ദിവസെത്ത സമാപനം വെങ്കിടങ്ങിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്രപ്രവേശനത്തിനു വേണ്ടി കമ്യൂണിസ്റ്റുകാർ പോരാട്ടങ്ങൾ നടത്തുമ്പോൾ ആർ.എസ്.എസും ജനസംഘവും എവിടെയായിരുന്നു. രാജ്യത്തെ ഉന്നത ന്യായപീഠത്തി​െൻറ വിധി നടപ്പിലാക്കുക മാത്രമാണ് നിയമ വ്യവസ്ഥയിൽ വിശ്വസിക്കുന്ന എൽ.ഡി.എഫ് സർക്കാർ ചെയ്യുന്നതെന്നും പി. ബാലചന്ദ്രൻ വ്യക്തമാക്കി. സണ്ണി വടക്കൻ അധ്യക്ഷത വഹിച്ചു. കെ.വി. വിനോദൻ, ഷാജി കാക്കശ്ശേരി, സി.ജെ. ജിജു, ബെന്നി ആൻറണി എന്നിവർ സംസാരിച്ചു.സി.പി.െഎ മണലൂർ മണ്ഡലം സെക്രട്ടറി വി.ആർ. മനോജ് ജാഥ ക്യാപ്റ്റനും സീതാ ഗണേഷ് വൈസ് ക്യാപ്റ്റനും അസി.സെക്രട്ടറി പി.എസ്. ജയൻ ഡയറക്ടറുമായ കാൽനട ജാഥ വാടാനപ്പള്ളി, കരമുക്ക്, മണലൂർ, വെങ്കിടങ്ങ് ലോക്കൽ കമ്മിറ്റികളിലെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശിച്ച ശേഷമാണ് സമാപിച്ചത്. ശനിയാഴ്ച രാവിലെ 10ന് മുല്ലശ്ശേരി, എളവള്ളി, പാവറട്ടി, തൈക്കാട് ലോക്കൽ കമ്മിറ്റികളിലെ സ്വീകരണത്തിനു ശേഷം മാമാബസാറിൽ സമാപിക്കും. സമാപന പൊതുയോഗം സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story