Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാജസഭനാടകാവതരണം ഇന്ന്

'രാജസഭ'നാടകാവതരണം ഇന്ന്

text_fields
bookmark_border
കൊടുങ്ങല്ലൂർ: 'ഒരു ദേശം നാടകം കളിക്കുന്നു' എന്ന വിശേഷണത്തോടെ ഒരു പ്രദേശത്തി​െൻറ കലാ കൂട്ടായ്മയിൽ രൂപം കൊണ് ട നാടകം ശനിയാഴ്ച അരങ്ങിലെത്തും. എസ്.എൻ പുരത്തെ നാടക സംഘമാണ് ഗ്രാമീണ നാടക വേദികൾക്ക് ആവേശമായി നാടക അവതരണം നടത്തുന്നത്. ദേശത്തെ കലാഭിമുഖ്യമുള്ള സ്്ത്രീകളും ഇൗ കലാ സംരംഭത്തി​െൻറ ഭാഗമാകും. വർഗീയ ഫാഷിസത്തെ തുറന്ന് കാണിക്കുന്നതോടൊപ്പം മാനുഷിക മൂല്യങ്ങളോടും, മതനിരപേക്ഷ നിലപാടുകളോടുമുള്ള െഎക്യദാർഢ്യവുമാണ് നാടകത്തിന് പിന്നിലെന്ന് പ്രവർത്തകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇബ്രാഹിം വേങ്ങര രചനയും സോമൻ താമരകുളം സംവിധാനവും നിർവഹിക്കുന്ന 'രാജസഭ'എന്ന നാടകം ശനിയാഴ്ച വൈകീട്ട് 6.30ന് എസ്.എൻ.പുരം പോഴകാവ് തിരുവോണം ഒാഡിറ്റോറിയത്തിലാണ് അവതരിപ്പിക്കുന്നത്. സോമൻ താമരകുളം, രാഗിണി രജിതസുന്ദരൻ, അഷറഫ് പള്ളിപാടത്ത്, വാണി പ്രയാഗ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story