Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൊബൈൽ ടവർ നിർമാണം...

മൊബൈൽ ടവർ നിർമാണം മരവിപ്പിക്കും

text_fields
bookmark_border
എരുമപ്പെട്ടി: പഞ്ചായത്തിലെ ചിറ്റണ്ട, മുട്ടിക്കൽ പ്രദേശങ്ങളിൽ ജിയോ കമ്പനി സ്ഥാപിക്കാനിരുന്ന മൊബൈൽ ടവർ നിർമാണം മരവിപ്പിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനം. 15 ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പുകൾ റിപ്പോർട്ട് നൽകിയില്ലെങ്കിലാണ് നിർമാണം മരവിപ്പിക്കുക. പ്രളയത്തെ തുടർന്നുണ്ടായ ഉരുൾപൊട്ടൽ ഭീതി പരിഗണിച്ച് നിർമാണം ജിയോളജി വകുപ്പി​െൻറ പരിശോധനക്ക് വിധേയമാക്കാനും ജില്ല ടെലികോം കമ്മിറ്റിക്ക് പരാതി സമർപ്പിച്ചിട്ടുള്ളതിനാലുമാണ് തീർപ്പുണ്ടാക്കുന്നതു വരെ കാത്തിരിക്കുന്നത്. ടവർ നിർമാണത്തിനെതിരെ ജനകീയ കമ്മിറ്റികൾ നേരത്തെ സമരം ചെയ്തിരുന്നു. പഞ്ചായത്ത് സെക്രട്ടറിയുടെ വിയോജനത്തോടെയാണ് ഭരണ സമിതി തീരുമാനമെന്ന് പ്രസിഡൻറ് മീന ശലമോൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story