Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആയിരം സ്ക്വയർഫീറ്റിൽ...

ആയിരം സ്ക്വയർഫീറ്റിൽ വിരിയുന്ന നീലക്കുറിഞ്ഞികൾ

text_fields
bookmark_border
തൃശൂർ: ആർട്ടിസ്റ്റ് സി.ജി പ്രിൻസി‍​െൻറ സോളോ ലൈവ് പെയിൻറിങ് ബാനർജി മെമ്മോറിയൽ ക്ലബിൽ തുടങ്ങി. 'ഫ്ലവേഴ്സ് ഫോർ ചിൽഡ്രൻ' എന്ന പേരിൽ 1000 സ്ക്വയർഫീറ്റ് കാൻവാസിൽ ഒരുങ്ങുന്ന 'നീലക്കുറിഞ്ഞിവസന്തം' 48 മണിക്കൂർ കൊണ്ടാണ് പൂർത്തിയാക്കുക. പെരുവനം സതീശൻ മാരാറുടെ മേളപ്പെരുക്കത്തോടെയായിരുന്നു മെഗാഷോയുടെ ഉദ്ഘാടനം. ജോസ് ആലുക്ക, ഡോ. കെ. ഗോപിനാഥ്, ജോഫി ജോസ് തുടങ്ങിയവർ പങ്കെടുത്തു. ഗിറ്റാറിസ്റ്റ് രാജേഷ് ദാസ്, ഗായകൻ ജുവൽ ജോസഫ്, ഡ്രം വിദഗ്ധൻ ജേക്കബ് പുത്തൂർ എന്നിവർ അവതരിപ്പിച്ച പാശ്ചാത്യ സംഗീത പരിപാടിയുടെ അകമ്പടിയോടെയായിരുന്നു പെയിൻറിങ്. ജൂട്ട് കൊണ്ട് ആയിരം സ്ക്വയർ ഫീറ്റിൽ ഒരുക്കിയ കാൻവാസിൽ അക്രിലിക് വർണങ്ങൾ വാരിവിതറിക്കൊണ്ടായിരുന്നു ചിത്രരചന. ബാനർജി ക്ലബിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നിലത്താണ് കാൻവാസ് ഒരുക്കിയിരിക്കുന്നത്. പ്രളയത്തിനുശേഷം പൂവിട്ട നീലക്കുറിഞ്ഞി ഉയർത്തെഴുന്നേൽപ്പി‍​െൻറ പ്രതീകമാണെന്നും അതുകൊണ്ടാണ് മെഗാഷോക്ക് നീലക്കുറിഞ്ഞി വസന്തം എന്ന് പേരിട്ടതെന്നും പ്രിൻസ് പറഞ്ഞു. 10 മുതൽ എട്ട് വരെ സന്ദർശിക്കാം. പെയിൻറിങ്ങി‍​െൻറ ഓരോ ചതുരശ്ര അടി വീതം 500 രൂപക്ക് നൽകി ആ തുക പ്രളയദുരിതമനുഭവിക്കുന്ന വിദ്യാർഥികൾക്ക് നൽകാനാണ് തീരുമാനം.
Show Full Article
TAGS:LOCAL NEWS 
Next Story