Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാറ്റാടി മുറിച്ചു...

കാറ്റാടി മുറിച്ചു കടത്താൻ ശ്രമം; നാട്ടുകാർ തടഞ്ഞു

text_fields
bookmark_border
ചാവക്കാട്: കടപ്പുറം തൊട്ടാപ്പിലെ തീരമേഖലയിൽ നിന്ന് പട്ടാപകൽ കാറ്റാടി മുറിച്ചു കടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. പ്രദേശത്ത് വാടകക്ക് വീടെടുത്ത് താമസിക്കുന്ന വ്യക്തിയാണ് പണിക്കാരെയും അറക്കവാളും കൊണ്ടുവന്ന് മരങ്ങൾ മുറിച്ചു കഷണങ്ങളാക്കി കടത്തിക്കൊണ്ട് പോകാൻ പാകത്തിൽ തയാറാക്കി വെച്ചത്. തീരത്തേക്ക് കടൽ കയറി മണൽ ഒലിച്ചുപോകാതെ സുരക്ഷിതമാക്കാൻ സംസ്ഥാന സർക്കാറി​െൻറ സാമൂഹിക വനവത്കരണ വിഭാഗം വെച്ചുപിടിപ്പിച്ച മരങ്ങളാണിവ. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡൻറ് പ്രസിഡൻറ് പി.കെ. ബഷീർ, അംഗങ്ങളായ വി.എം. മനാഫ്, ഷംസിയ തൗഫീഖ്, പി.എ. അഷ്കർ അലി, ചാവക്കാട് പൊലീസ് സബ് ഇൻസ്പെക്ടർ, കടപ്പുറം വില്ലേജ് ഓഫിസർ എന്നിവർ സ്ഥലത്തെത്തി. പൊതുജനങ്ങളുമായി ചർച്ച നടത്തി ജനകീയ തീരുമാനമെടുത്ത് വ്യക്തിയെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ച് വിട്ടയച്ചതായി പ്രസിഡൻറ് ബഷീർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story