Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിർമാണം തടഞ്ഞതിനെ...

നിർമാണം തടഞ്ഞതിനെ വിമർശിച്ച്​ ദേവസ്വം ചെയർമാൻ; നിയമം നിയമത്തി​െൻറ വഴിക്ക് പോകുമെന്ന്​ നഗരസഭാധ്യക്ഷ

text_fields
bookmark_border
ഗുരുവായൂർ: അനുമതി ഇല്ലാതെയുള്ള നിർമാണ പ്രവൃത്തി നഗരസഭ തടഞ്ഞ കാര്യം പൊതുവേദിയിൽ ഉന്നയിച്ച് ദേവസ്വം ചെയർമാൻ. പാർക്കിങ് സമുച്ചയം നിർമാണ ഉദ്ഘാടന വേദിയിൽ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസാണ് പടിഞ്ഞാറെനടയിലെ കെട്ടിട നിർമാണത്തിന് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയ കാര്യം ചൂണ്ടിക്കാട്ടിയത്. താമസക്കാരെയും വ്യാപാരികളെയും ഒഴിപ്പിച്ച് ദേവസ്വം ഏറ്റെടുത്ത സ്ഥലത്ത് നിർമാണം നടത്തുന്നത് വിവാദമായിരുന്നു. ക്ഷേത്ര സുരക്ഷയും ഭക്തരുടെ സൗകര്യവും പരിഗണിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്താതെ ഒഴിച്ചിടണമെന്ന് കോടതി നിർദേശിച്ച സ്ഥലത്താണ് കലവറ നിർമാണം തുടങ്ങിയിരുന്നത്. താൽക്കാലിക നിർമാണം എന്നാണ് ദേവസ്വം പറഞ്ഞിരുന്നത്. എന്നാൽ കരിങ്കല്ല് കൊണ്ട് അടിത്തറ നിർമിച്ച് കോൺക്രീറ്റ് തൂണുകളും ഉയർത്തിയാണ് കെട്ടിടം നിർമിക്കാൻ തുടങ്ങിയത്. പ്രതികരണ വേദി, തീർഥാടക ക്ഷേമ സമിതി എന്നീ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയും നഗരസഭ സെക്രട്ടറിക്ക് പരാതി നൽകുകയും ചെയ്തതോടെയാണ് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയത്. ഈ വിഷയമാണ് ദേവസ്വം ചെയർമാൻ പൊതുവേദിയിൽ ഉന്നയിച്ചത്. ദേവസ്വം ചെയർമാൻ ഉന്നയിച്ച വിഷയത്തിന് മറുപടി പറയുന്നില്ലെന്ന് നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി ആശംസ പ്രസംഗത്തിൽ പറഞ്ഞു. നിയമം നിയമത്തി​െൻറ വഴിക്ക് പോകുമെന്നും കോടതി വിധികൾ എല്ലാവർക്കും അറിയാവുന്നതാണെന്നും നഗരസഭാധ്യക്ഷ പറഞ്ഞു. നഗരസഭയിലും ദേവസ്വത്തിലും എൽ.ഡി.എഫ് തന്നെ അധികാരത്തിലിരിക്കെ കേന്ദ്ര - സംസ്ഥാന മന്ത്രിമാരുള്ള പൊതുവേദിയിൽ നഗരസഭയുടെ നടപടി ദേവസ്വം ചെയർമാൻ ചർച്ചയാക്കിയത് ഇടത് അനുഭാവികളെ ഞെട്ടിച്ചു. നേരത്തെ പി.കെ. ബിജു വിളിച്ചുചേർത്ത അമൃത് പദ്ധതിയുടെ അവലോകന യോഗത്തിലും ദേവസ്വം ചെയർമാൻ നഗരസഭയെ വിമർശിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story